ശോച്യാവസ്ഥ പരിഹരിക്കണമെന്ന്
കൊയിലാണ്ടി: ലക്ഷങ്ങള്‍ മുടക്കി നഗര മധ്യത്തില്‍ പണിതുയര്‍ത്തിയ സാംസ്കാരിക നിലയം കെട്ടിടത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ നഗരസഭാധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധമുയരുന്നു.
ബഹുനില കെട്ടിടത്തിന്റെ താഴത്തെ പാര്‍ക്കിങ് ഏരിയയില്‍ മഴവെള്ളം കെട്ടി നില്‍ക്കുന്നത് കാരണം കൊതുകുകള്‍ പെരുകുകയാണ്.
മൂന്ന് നിലകളിലുള്ള കെട്ടിടത്തിലേക്ക് കയറി എത്താന്‍ ഇപ്പോഴും കോണിപ്പടികളാണ് ആശ്രയം.
ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായതിനാല്‍ തുരുമ്പെടുത്ത് നശിക്കുന്നു.
ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ ജനറേറ്ററും തുരുമ്പെടുത്ത നിലയിലാണ്. ജനങ്ങളുടെ ആശ്രയകേന്ദ്രമായി മാറേണ്ട പൊതു സേവന കേന്ദ്രത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കാത്ത നഗരസഭയുടെ അനാസ്ഥക്കെതിരേ ശക്തമായ സമരപരിപാടികളുമായി രംഗത്ത് വരുമെന്ന് യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഖില്‍ പന്തലായനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."