HOME
DETAILS
MAL
ഗാന്ധിയന്‍ ആശയങ്ങളുടെ പ്രസക്തി വര്‍ധിക്കുന്നു: ഹമീദ് ചേന്ദമംഗലൂര്‍
backup
October 07 2016 | 21:10 PM
കല്‍പ്പറ്റ: മത മൗലികവാദവും തീവ്രവര്‍ഗീയതയും ഫണമുയര്‍ത്തുന്ന സമൂഹത്തില്‍ ഗാന്ധിയന്‍ ആശയങ്ങള്‍ക്കു പ്രസക്തി വര്‍ധിക്കുകയാണെന്ന് സാമൂഹ്യ നിരീക്ഷകന് പ്രൊഫ. ഹമീദ് ചേന്ദമംഗലൂര്‍ പറഞ്ഞു.
ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളജ് ചരിത്ര വിഭാഗവും ചേര്‍ന്നു സംഘടിപ്പിച്ച 'വര്‍ഗീയതക്കെതിരായ ഗാന്ധിയന്‍ പ്രതിരോധം' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവ. കോളജ് പ്രിന്‍സിപ്പല്‍ പി. പ്രിയ അധ്യക്ഷയായി. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.പി അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പല്‍ എം.എസ് രാജിമോള്‍, ഐ.ക്യു.എ.സി കോഡിനേറ്റര്‍ ഡോ. ബഷീര്‍ പൂളക്കല്‍, മാസ് കമ്മൂനിക്കേഷന് എച്ച്.ഒ.ഡി വര്‍ഗീസ് ആന്റണി, യൂനിയന്‍ പ്രതിനിധി സി. ആഷിഖ്, കെ.എസ് സുജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."