പാപ്പിനിശ്ശേരി പഞ്ചായത്തില്‍ പ്ലാസ്റ്റിക് നിരോധനത്തിനു പദ്ധതി
പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയില്‍ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വ്യാപാരികളുടെ യോഗം ചേര്‍ന്നു. പ്ലാസ്റ്റിക് നിരോധനം നടപ്പാക്കുന്നതിനുള്ള പദ്ധതി, ലൈസന്‍സ് ഇല്ലാത്ത വ്യാപാരികള്‍ക്ക് ലൈസന്‍സ് നല്‍കുക എന്നിവ യോഗം തീരുമാനിച്ചു. കച്ചവട സ്ഥാപനങ്ങളില്‍ നിന്നു വിതരണം ചെയ്യുന്ന പ്ലാസ്റ്റിക് ബാഗുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുകയും പകരം വിവിധ യൂനിറ്റുകളില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന തുണിസഞ്ചി, പേപ്പര്‍ ബാഗുകള്‍ വ്യാപാരികള്‍ക്ക് വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കും. നവംബര്‍ ഒന്നു മുതല്‍ കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് നേരിട്ട് പ്ലാസ്റ്റിക് ശേഖരിക്കും. പ്ലാസ്റ്റിക്ക് സംസ്കരണ യൂണിറ്റ് കെട്ടിടം പ്രവൃത്തികള്‍ ഒരു മാസത്തിനുള്ളില്‍ തുടങ്ങും. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ നാരായണന്, വൈസ് പ്രസിഡന്റ് സി റീന, പഞ്ചായത്ത് സെക്രട്ടറി ജെയ്സണ്‍ മാത്യു, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള വ്യാപാരി വ്യവസായി സമിതി അംഗങ്ങള്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."