HOME
DETAILS
MAL
ധര്‍മശാലയില്‍ മോഷണ ശ്രമം
backup
October 07 2016 | 21:10 PM
തളിപ്പറമ്പ്: ധര്‍മശാലയില്‍ പ്രവര്‍ത്തിക്കുന്ന കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡിന്റെ റീജിയണല്‍ സെമണ്‍ ബേങ്ക് ക്വാര്‍ട്ടേഴ്സില്‍ മോഷണ ശ്രമം. ക്വാര്‍ട്ടേഴ്സിലെ വാതിലിന്റെ പൂട്ട് പുറത്ത് നിന്നു പൂട്ടി ജനല്‍ വഴിയാണ് മോഷണശ്രമം നടന്നത്. സംഭവ സമയത്ത് ബാങ്കിന്റെ അഡീഷണല്‍ ചാര്‍ജുള്ള കോഴിക്കോട് പുതുപ്പാടി റീജിയണല്‍ ബേങ്കില്‍ നിന്നു വന്ന അസിസ്റ്റന്റ് മാനേജരാണ് സ്ഥലത്തുണ്ടായിരുന്നത്. ശബ്ദം കേട്ട് ഇയാള്‍ ഉണര്‍ന്നതോടെ മോഷ്ടാവ് ഓടി രക്ഷപ്പെട്ടു. ഒന്നും മോഷണം പോയിട്ടില്ല. പരാതിയെ തുടര്‍ന്ന് തളിപ്പറമ്പ് പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവുമായി ബന്ധപ്പെട്ട പ്രധാന തെളിവ് പൊലിസിന് ലഭിച്ചതായാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."