HOME
DETAILS
MAL
ബാലരാമപുരത്ത് മോഷണവും പിടിച്ചുപറിയും വ്യാപകം
backup
October 07 2016 | 22:10 PM
ബാലരാമപുരം: പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണവും പിടിച്ചുപറിയും വ്യാപകമെന്ന് പരാതി.
കഴിഞ്ഞ മൂന്ന് മാസത്തിനുളളില്‍ ഇവിടെ പത്തിലധികം പിടിച്ചുപറിയും മോഷണങ്ങളും നടന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പകല്‍ സമയങ്ങളില്‍ പോലും വീട്ടില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത സാഹചര്യമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. കഴിഞ്ഞദിവസവും പൊലിസ് സ്റ്റേഷന്റെ 500 മീറ്റര്‍ ചുറ്റളവിനുളളിലെ വണികര്‍ തെരുവിലുളള സുധാകുമാരിയുടെ വീട്ടില്‍ നിന്ന് ഒരു പവന്റെ മാല കവര്‍ന്നിരുന്നു. വീട്ടിനുളളില്‍ കടന്ന മോഷ്ടാക്കല്‍ അലമാര കുത്തിത്തുറന്നാണ് ആഭരണം കവര്‍ന്നത്.
മേഖലയില്‍ അടുത്തിടെ നടന്ന ഒരു മോഷണക്കേസിനു പോലും തുമ്പുണ്ടാക്കാന്‍ പൊലിസിന് ഇതുവരെയും കഴിഞ്ഞില്ലെന്ന് ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."