HOME
DETAILS
MAL
ജുമുഅ സമയത്ത് വാഹനങ്ങളില്‍ മോഷണം; ഒരാളെ പിടികൂടി
backup
October 07 2016 | 22:10 PM
പുത്തനത്താണി : ജുമുഅ സമയത്ത് നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ മോഷണം പതിവാക്കിയ ഒരാളെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പിച്ചു.
പുത്തനത്താണിക്കടുത്ത കുട്ടികളത്താണി ജുമുഅത്ത് പള്ളിക്കു സമീപം നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍ പല സാധനങ്ങളും മോഷണം പതിവായിരുന്നു. ഒരു മാസത്തോളമായി ഈ പ്രവണത തുടങ്ങിയിട്ട്.
ഇതൊരു ശല്യമായതിനെത്തുടര്‍ന്ന് തൊട്ടടുത്ത കടയില്‍ കാമറയുമായി ഒരാളെ നിര്‍ത്തി കാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയപ്പോഴാണു മോഷ്ടാവിനെ പിടികൂടിയത്.
പിന്നീട് നാട്ടുകാര്‍ ഇയാളെ കല്‍പകഞ്ചേരി പൊലിസില്‍ ഏല്‍പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."