നൂറ്റാണ്ടണ്ടുകളുടെ ചരിത്രം പറഞ്ഞ് തവനൂര്‍ വലിയ ജുമു അത്ത് പള്ളി
കിഴിശ്ശേരി: നാലു നൂറ്റാണ്ടണ്ടിന്റെ കഥ പറയുകയാണു തവനൂര്‍ വലിയ ജുമു അത്ത് പള്ളി. പ്രദേശത്തെവിടെയും പള്ളിയില്ലാത്ത കാലം. ജുമുഅ നമസ്‌കരിക്കണമെങ്കില്‍ നേരം പുലരുമ്പോഴേക്കും ചൂട്ട് കത്തിച്ചു മണിക്കൂറുകളോളം കിലോമീറ്ററുകള്‍ താണ്ടി തിരൂരങ്ങാടി പള്ളിയെ ലക്ഷ്യമാക്കി കാല്‍നടയായി സഞ്ചരിക്കണം.സമയത്തിന് എത്തുകയാണെങ്കില്‍ ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാം അല്ലെങ്കില്‍ ളുഹര്‍ നമസ്‌കരിച്ചു നിരാശയോടെ മണിക്കൂറുകളോളം നാടിനെ ലക്ഷ്യമാക്കിയുള്ള തിരിഞ്ഞു നടത്തവും. മുസ്‌ലിം ജനസംഖ്യ കുറവുള്ള പ്രദേശമായിരുന്നു തവനൂര്‍. ഇന്നത്തെ മുതുപറമ്പ്, മുണ്ടക്കല്‍, പീടിക കണ്ടണ്ടി, ചുള്ളിക്കോട്, മുണ്ടണ്ടം പറമ്പ്, കുഴിമണ്ണ, കുഴിഞ്ഞൊളം, ഒന്നാം മൈല്‍ എന്നീ നാടുകളെല്ലാം ഉള്‍പ്പെട്ടതായിരുന്നു തവനൂര്‍ പ്രദേശം. കൊണ്ടേണ്ടാട്ടിയിലും തവനൂരിലും പള്ളികള്‍ ഉണ്ടണ്ടായിരുന്നില്ലെങ്കിലും ഓലകള്‍ മറച്ചുണ്ടണ്ടാക്കിയ ചെറിയ സ്രാമ്പിയകള്‍ ഉണ്ടണ്ടായിരുന്നു. പതിവ് പോലെ ഒരു വെള്ളിയാഴ്ച ദിനത്തില്‍ ജുമു അ നമസ്‌കരിക്കാനായി തവനൂര്‍ പ്രദേശത്തുകാരെല്ലാം പുലര്‍ച്ചെ തന്നെ തിരൂരങ്ങാടിയിലെ പഴയ പള്ളിയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. എന്നാല്‍ പള്ളിയിലെത്തിയപ്പോയേക്കും നിസ്‌കാരം കഴിഞ്ഞ് ആളുകള്‍ പുറത്തിറങ്ങാന്‍ തുടങ്ങിയിരുന്നു.
നിങ്ങള്‍ക്ക് തവനൂരില്‍ പള്ളിയുണ്ടണ്ടാക്കിയാലെന്താ. എന്നും ഇങ്ങോട്ട് നേരം വൈകി കയറി വരണോ. എന്നിങ്ങനെ പരിഹാസ വാക്കുകള്‍ കേള്‍ക്കേണ്ടണ്ടി വന്നതോടെ തവനൂര്‍ പ്രദേശത്തുകാര്‍ നാട്ടിലൊരു പള്ളി സ്ഥാപിക്കണമെന്ന തീരുമാനത്തിലെത്തി. അതിനെത്തുടര്‍ന്നാണു കൊണ്ടേണ്ടാട്ടി പഴയ പള്ളി സ്ഥാപിതമായത്. അതിനുശേഷം എ ഡി 1740-1760 കാലഘട്ടത്തില്‍ അന്നത്തെ ജന്മിയായിരുന്ന തലയൂര്‍ മൂസദിന്റെ സമ്മതത്തോടെ തവനൂരിലും പള്ളി നിര്‍മിക്കുകയായിരുന്നു. ഈ പള്ളി പിന്നീട് തവനൂര്‍ വലിയ ജുമുഅത്ത് പള്ളിയായും തറവാട് പള്ളിയായും അറിയപ്പെട്ടു. നാലു കാലില്‍ കെട്ടിയ ഓലമേഞ്ഞ ചെറിയ കുടില്‍ പോലെയായിരുന്നു പള്ളി. അന്നു ചില ഭാഗങ്ങളില്‍ നിന്നിളക്കി വിട്ട വര്‍ഗീയ പ്രവര്‍ത്തനത്തെ തുടര്‍ന്നു തവനൂര്‍ പള്ളി തകര്‍ക്കപ്പെട്ടു.
അടുത്ത തലമുറയാണു വീണ്ടണ്ടും പള്ളി സ്ഥാപിച്ചത്. നാലു കാലിനു പകരമായി ചുമര്‍ വെച്ചായിരുന്നു പള്ളി. പിന്നീട് ഒരു നൂറ്റാണ്ടണ്ടിന് ശേഷം 1850 കാലഘട്ടങ്ങളില്‍ തവനൂരിലെ പൗര പ്രമുഖരും പ്രമാണിമാരും ചേര്‍ന്ന് അക്കാലത്തെ പരിഷ്‌ക്കരിച്ച മാതൃകയില്‍ പള്ളി പുതുക്കി പണിയുകയായിരുന്നു. 1880 ജൂലായ് 24ന് തവനൂര്‍ പള്ളിയുടെ മുതവല്ലി സ്ഥാനം കൊണ്ടേണ്ടാട്ടി തെക്കേക്കല്‍ ശൈഖ് ഇഷ്തിയാഖ് ഷാ വലിയ തങ്ങള്‍ക്ക് പ്രദേശത്തെ 10 പ്രമാണിമാര്‍ ചേര്‍ന്നു രേഖാമൂലം എഴുതി നല്‍കിയതോടെ മഹല്ലിന്റെ അന്തിമ വിധി പറയുന്നത് തങ്ങളായി മാറി. മഹല്ലിന്റെ ആദ്യത്തെ ഖാസിയായി മുസ്‌ലിയാരകത്ത് സൈനുദ്ധീന്‍ മുസ്‌ലിയാരെ തങ്ങള്‍ നിയമിക്കുകയും ചെയ്തു. പള്ളിയുടെ കിഴക്കുഭാഗത്തു കൃഷി ചെയ്യുന്ന നെല്ല് ഖാസിക്കും പടിഞ്ഞാറുഭാഗത്തെ നെല്ല് മുതവല്ലിക്കും എന്ന രീതിയിലായിരുന്നു ശമ്പളം നല്‍കിയിരുന്നത്. ഖാസിയായിരുന്ന സൈനുദ്ധീന്‍ മുസ്‌ലിയാര്‍ 1921ല്‍ വഫാത്തായതോടെ മകന്‍ അഹമ്മദ് കുട്ടി മുസ്‌ലിയാരും പിന്നീട് അദ്ദേഹത്തിന്റെ മക്കളായ സുലൈമാന്‍ മുസ്‌ലിയാരും ശേഷം അബ്ദുള്ളക്കുട്ടി മുസ്‌ലിയാരും ഖാസിമാരായെങ്കിലും 1970 മുതല്‍ ഈ കുടുംബ പാരമ്പര്യം നിര്‍ത്തലാക്കി. 1988ലാണു പള്ളി വീണ്ടണ്ടും പുതുക്കി പണിതത്. അന്നു തുടക്കം കുറിച്ച ദിക്‌റ് സദസ്സുകള്‍ ഇന്നും മുടക്കമില്ലാതെ നടക്കുന്നുണ്ടണ്ട്. ഈ വര്‍ഷത്തെ ദിക്‌റ് മജ്‌ലിസിന്റെ ചതുര്‍ദിന വാര്‍ഷിക പരിപാടികള്‍ ഇന്ന് സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."