ഗാന്ധിജയന്തി വാരാചരണം സമാപിച്ചു
രാജാക്കാട്: മതനിരപേക്ഷതക്കെതിരെ ഉയര്‍ന്നുവരുന്ന വെല്ലുവിളികളെ ശക്തമായി പ്രതിരോധിക്കാനുള്ള ആശയമാണ് ഗാന്ധിയന്‍ ദര്ശനങ്ങളെന്നും മതനിരപേക്ഷത ശക്തമായി പ്രചരിപ്പിക്കുന്നതിനായി ഗാന്ധിയന്‍ ആശയത്തിന്റെ പിന്നില്‍ ജനങ്ങളെ അണിനിരത്തിക്കൊണ്ട് പുതിയ മുന്നേറ്റം സംഘടിപ്പിക്കുന്നതിനുള്ള സാഹചര്യങ്ങളാണ് രാജ്യത്ത് ഉയര്‍ന്നുവന്നിട്ടുള്ളതെന്നും എം.എം.മണി എം.എല്‍.എ അഭിപ്രായപ്പെട്ടു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം രാജാക്കാട് ഗവ. ഹൈസ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ മതേതരത്വത്തിനെതിരെയുള്ള വെല്ലുവിളികളെ നേരിടാന്‍ ഇരുട്ടില്‍ കൈത്തിരിപോലെ തെളിഞ്ഞുനില്ക്കുന്ന പേരാണ് ഗാന്ധിജിയുടേതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഗാന്ധിയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ രാജന്, ബിന്ദു സതീശന്, എ.ഡി സന്തോഷ്, ബെന്നി പാലക്കാട്ട്, സുജിമോന്‍, ഇന്ദിര സുരേന്ദ്രന്, ശോഭന രാമന്‍കുട്ടി, ഗീത പ്രസാദ്, പി.റ്റി.എ പ്രസിഡന്റ് ബേബിലാല്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി സന്തോഷ്, ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം സെക്രട്ടറി ഷാജി തുണ്ടത്തില്‍, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് ശശികുമാര്‍, അടിമാലി ബി.പി.ഒ പി.കെ ഗംഗാധരന്, രാജാക്കാട് ഹയര്‍സെക്കന്ററി സ്കൂള്‍ പ്രിന്‍സിപ്പല്‍ സരിത എസ്. ശ്രീധര്‍, ഹെഡ്മിസ്ട്രസ് പി. റീന തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന സംഘടിപ്പിച്ച വിവിധ മല്‍സരങ്ങളിലെ വിജയികളായ മഹേഷ് സി, റോസ് മരിയ സെബാസ്റ്റ്യന്‍, അഭിനന്ദ് ബി.എസ് , മെറീന ഷാജി , ഹരിചന്ദന, അമലു പി.കെ , ഷൈജു എസ് എന്നിവര്‍ക്ക് എം.എം മണി എം.എല്‍.എ കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഹയര്‍ സെക്കണ്ടറി സ്കൂളിലെ സോഷ്യല്‍ സര്‍വീസ് ക്ലബിന്റെ നേതൃത്വത്തില്‍ കാരുണ്യ സ്പര്‍ശം എന്ന പേരിലുള്ള നിര്‍ധന സഹായ നിധി പദ്ധതിയും എം.എം മണി ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."