HOME
DETAILS

നഗരസഭ ചെയര്‍മാന്‍ രാജിവെക്കണമെന്ന് മുസ്‌ലിം ലീഗ്

  
backup
October 08 2016 | 17:10 PM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%b5


കായംകുളം: മുസ്‌ലിം ലീഗ് നേതാവും മുന്‍ നഗരസഭ വൈസ് ചെയര്‍മാനുമായ പി.കെ കൊച്ചു കുഞ്ഞിനെ കൗണ്‍സില്‍ യോഗത്തില്‍ അധിക്ഷേപിച്ചു സംസാരിച്ച നഗരസഭ ചെയര്‍മാന്‍ രാജി വച്ച് പരസ്യമായി മാപ്പു പറയണമെന്ന്മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ജെ.മുഹമ്മദ്കുഞ്ഞ് സെക്രട്ടറി സുധീര്‍ ജില്ലാ കമ്മിറ്റിയംഗം നവാസ് മുണ്ടകത്തില്‍,തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപെട്ടു.
കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ താലൂക്കാശുപത്രിയില്‍ കോഫി മെഷിന്‍ സ്ഥാപിക്കാന്‍ സ്ഥലം വിട്ടു കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യവെ അഴിമതി ആരോപണങ്ങള്‍ ഉയരുകയുണ്ടായി. ഇതേക്കുറിച്ച് വിജിലിന്‍സ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. തുടര്‍ന്നു സംസാരിച്ചചെയര്‍മാന്‍ എന്‍.ശിവദാസന്‍ മോശമായ ഭാഷ ഉപയോഗിക്കുകയും സഭയില്‍ അംഗമല്ലാത്ത പി.കെ. കൊച്ചു കുഞ്ഞിനെ ആക്ഷേപിച്ചു സംസാരിച്ചു.
വിജിലന്‍സ് അന്വേഷണത്തില്‍ യു.ഡി.എഫ് പോള്‍ ആവശ്യപ്പെട്ടപ്പോള്‍വോട്ടെടുപ്പ് തകിടം മറിയ്ക്കാന്‍ ചെയര്‍മാന്‍ മനപൂര്‍വ്വം മോശമായ പരാമര്‍ശം നടത്തി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു.
രാഷ്ട്രീയ എതിരാളി ആണെങ്കിലും ബി.ജെ.പി. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ഡി. അശ്വിനി ദേവ് സഭയില്‍ സ്വീകരിച്ച നിലപാട് അഭിനന്ദനാര്‍ഹമാണെന്നും ഇവര്‍ പറഞ്ഞു.ചെയര്‍മാന്‍ മാപ്പു പറഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഇവര്‍ പറഞ്ഞു. ഭാരവാഹികളായ പി.ബിജു, ബി.ഷിബു, ഷാജഹാന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രെയിനില്‍ നിന്ന് ചാടി പോക്‌സോ കേസിലെ പ്രതി രക്ഷപ്പെട്ടു

Kerala
  •  a month ago
No Image

സഊദിയില്‍ ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധന

Saudi-arabia
  •  a month ago
No Image

വീട്ടുജോലിക്കെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്: ഹോര്‍ട്ടികോര്‍പ് മുന്‍ എം.ഡി കെ ശിവപ്രസാദ് കീഴടങ്ങി

Kerala
  •  a month ago
No Image

തീവണ്ടിക്കു നേരെ കല്ലേറ്; യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

സെക്കന്തരാബാദ്-ഷാലിമാര്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് പാളം തെറ്റി; ആളപായമില്ല

National
  •  a month ago
No Image

സോഷ്യല്‍മീഡിയ വഴി പരിചയം; നഗ്‌നചിത്രം കൈക്കലാക്കി ഭീഷണിപ്പെടുത്തി; യുവാവ് പിടിയില്‍

Kerala
  •  a month ago
No Image

നാടുവിട്ടത് മാനസിക പ്രയാസം മൂലം; കാണാതായ ഡപ്യൂട്ടി തഹസില്‍ദാര്‍ വീട്ടില്‍ തിരിച്ചെത്തി

Kerala
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്; തഹസില്‍ദാര്‍ പദവിയില്‍ നിന്ന് മാറ്റണമെന്ന് മഞ്ജുഷ

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-8-11-2024

PSC/UPSC
  •  a month ago
No Image

ആദ്യ ട്രയൽ റൺ പൂർത്തിയാക്കി വന്ദേ മെട്രോ

latest
  •  a month ago