HOME
DETAILS
MAL
നടക്കുന്നത് വികസന രാഷ്ട്രീയവും അക്രമ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടം: ഇ.ടി മുഹമ്മദ് ബഷീര്‍
backup
May 10 2016 | 08:05 AM
മുക്കം: കേരളത്തിലെ തെരഞ്ഞെടുപ്പ് ഗോദയില്‍ നടക്കുന്നത് യു.ഡി.എഫിന്റെ വികസന രാഷ്ട്രീയവും എല്‍.ഡി.എഫിന്റെ അക്രമ രാഷ്ട്രീയവും തമ്മിലുള്ള പോരാട്ടമാണെന്ന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. കൊടിയത്തൂര്‍ പഞ്ചായത്തിലെ എരഞ്ഞിമാവില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.എം ഉമ്മര്‍ മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലയും അക്രമവും രാഷ്ട്രീയ അജണ്ടയാക്കിയ സി.പി.എം തന്നെയാണ് ബി.ജെ.പി.യെ വളര്‍ത്തുന്നതെന്ന് ഇ.ടി അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുന്ന രാഷ്ട്രീയ പാരമ്പര്യമാണ് സി.പി.എം നുള്ളത്. കണ്ണൂര്‍ ജില്ലയിലെ അക്രമങ്ങളും കൊലപാതകങ്ങളും ചുരുളഴിച്ച് സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയവും അദ്ദേഹം വിശദീകരിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ വി കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. പാലിയില്‍ കുഞ്ഞോക്കു ഹാജി അധ്യക്ഷനായി. സി.പി.ചെറിയ മുഹമ്മദ്, മാട്ടത്തൊടി അബ്ദുല്‍ ഖാദര്‍ , കെ.പി.അബ്ദുറഹിമാന്, പുതുക്കുടി മജീദ്, സൂഫിയാന് ചെറുവാടി, വിപിന്‍ ഒളവണ്ണ, കരിം പഴങ്കല്‍, കെ.ഉണ്ണി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."