HOME
DETAILS

പന്തപ്ര കോളനിയില്‍ 32 കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ

  
backup
October 08 2016 | 18:10 PM

%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%aa%e0%b5%8d%e0%b4%b0-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%a8%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-32-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81-2


കൊച്ചി: കുട്ടമ്പുഴ ഗ്രാമപഞ്ചായത്തില്‍ വാരിയം മേഖലയില്‍ നിന്നും പന്തപ്ര കോളനിയില്‍ പുനരധിവസിപ്പിച്ച 32 ആദിവാസി കുടുംബങ്ങള്‍ക്ക് കൂടി ഈ മാസം 20ന് കൈവകാവകാശ രേഖ നല്‍കുമെന്ന് കലക്ടര്‍ മുഹമ്മദ് വൈ സഫിറുല്ല അറിയിച്ചു. നേരത്തെ 35 കുടുംബങ്ങള്‍ക്ക് കൈവശാവകാശ രേഖ നല്‍കിയിരുന്നു. ഇതോടെ നിലവിലുള്ള മുഴുവന്‍ അപേക്ഷകളിലും തീരുമാനമായതായി കലക്ടര്‍ വ്യക്തമാക്കി.
തുറന്ന സ്ഥലത്ത് മലവിസര്‍ജനം ഒഴിവാക്കുന്നതിനുള്ള ഒ.ഡി.എഫ് പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കഴിഞ്ഞ മാസം കുട്ടമ്പുഴയിലെത്തിയ ജില്ലാ കലക്ടര്‍ക്ക് മുന്നില്‍ ആദിവാസി കുടുംബങ്ങള്‍ കൈവശാവകാശ രേഖ കിട്ടാത്തത് സംബന്ധിച്ച പ്രശ്‌നം അവതരിപ്പിച്ചിരുന്നു. ഒരു മാസത്തിനകം പരിഹാരം കാണുമെന്ന കളക്ടറുടെ വാഗ്ദാനമാണ് ഇതോടെ നിറവേറ്റപ്പെടുന്നത്.
വന്യജീവികളുടെ ശല്യം വര്‍ധിച്ചതോടെയാണ് കാടിനകത്തുള്ള വാരിയം മേഖലയിലെ കുടികള്‍ ഒഴിയാന്‍ ആദിവാസികളെ വനം വകുപ്പ് പ്രേരിപ്പിച്ചത്. 1997 മുതലായിരുന്നു കുടിയിറക്കം. പൂയംകുട്ടി പുഴയുടെ തീരത്ത് കണ്ടംപാറയിലാണ് ആദ്യം ഇവര്‍ കുടില്‍ കെട്ടിയത്. വര്‍ഷകാലത്ത് പുഴ കവിഞ്ഞൊഴുകുന്നത് ഭീഷണിയായതോടെ ഇവരെ പന്തപ്രയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു.
പന്തപ്രയില്‍ ഇവര്‍ക്ക് ഭൂമിയും പുനരധിവാസത്തിനുള്ള മറ്റ് സഹായങ്ങളും വാഗ്ദാനം ചെയ്തിരുന്നെങ്കിലും മുഴുവന്‍ പേര്‍ക്കും ഇത് ലഭ്യമാക്കുന്നത് നീണ്ടുപോയി.
കലക്ടര്‍ കഴിഞ്ഞ മാസം സ്ഥലത്തെത്തിയതിനെ തുടര്‍ന്ന് ചേര്‍ന്ന രണ്ട് ജില്ലാതല യോഗങ്ങളിലായാണ് 32 പേരുടെ അപേക്ഷകള്‍ പാസാക്കപ്പെട്ടത്. 24ന് ചേരുന്ന ഊരുകൂട്ടത്തില്‍ വച്ച് കൈവശാവകാശ രേഖകള്‍ വിതരണം ചെയ്യും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a month ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a month ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a month ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a month ago
No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  a month ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  a month ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  a month ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  a month ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  a month ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  a month ago