64 ദിവസം വ്രതം അനുഷ്ഠിച്ച ബാലിക മരിച്ചു
ഹൈദരാബാദ്: ജൈനമത വിശ്വാസപ്രകാരം നിരാഹാര വ്രതമനുഷ്ഠിച്ച ബാലിക മരിച്ചു. സെക്കന്തരാബാദിലെ ആഭരണ വ്യാപാരിയുടെ മകളും എട്ടാംക്ലാസ് വിദ്യാര്‍ഥിനിയുമായ ആരാധ്യ(13)യാണ് 64 ദിവസത്തെ വ്രതാനുഷ്ഠാനത്തിനൊടുവില്‍ മരിച്ചത്.
ജൈനമത വിശ്വാസപ്രകാരം പുണ്യമാസമായ ചൗമാസയില്‍ വ്രതമനുഷ്ഠിച്ച ബാലിക ഉപവാസം അവസാനിപ്പിച്ചു രണ്ടുദിവസം കഴിഞ്ഞാണു മരിച്ചത്. ഉപവാസം അവസാനിപ്പിച്ചതോടെ അവശനിലയിലായ കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസ്തംഭനമാണു മരണകാരണമെന്നാണു വിവരം.
ജൈനമത വിശ്വാസികള്‍ കുട്ടിയെ ബാല തപസ്വി എന്നാണു വിശേഷിപ്പിക്കുന്നത്. ശവസംസ്‌കാര ചടങ്ങില്‍ വന്‍ജനാവലി പങ്കെടുത്തു. വധുവിനെപ്പോലെ അണിയിച്ചൊരുക്കിയാണ് ആരാധ്യയെ വ്രതാനുഷ്ഠാനത്തിന് ഇരുത്തിയത്. ഈനാളുകളില്‍ കുട്ടിയെ മാതാപിതാക്കള്‍ സ്‌കൂളില്‍ പോകാന്‍ അനുവദിക്കുകയും ചെയ്തിരുന്നില്ല.സംഭവം ആന്ധ്രാപ്രദേശില്‍ വന്‍വിവാദത്തിനു വഴിവച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."