HOME
DETAILS
MAL
ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍
backup
October 08 2016 | 18:10 PM
ബാലി: അന്താരാഷ്ട്ര ഇന്‍ഡോര്‍ ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ വനിതകള്‍ ഫൈനലില്‍. ഗ്രൂപ്പ് പോരാട്ടത്തില്‍ മലേഷ്യ,സിങ്കപ്പൂര്‍, ഹോങ്കോങ്, ഇന്തോനേഷ്യ രാജ്യങ്ങളെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാംപ്യന്മാരായാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഇന്തോനേഷ്യയിലെ ബാലിയില്‍ വച്ച് ഇന്നു നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യ ഹോങ്കോങിനെ നേരിടും.
ഫൈനലിലെത്തിയ ഇന്ത്യന്‍ ടീമില്‍ കേരളത്തിന്റെ ഏക പ്രതിനിധിയായി മലപ്പുറത്തുകാരി റിന്ഷിദയുമുണ്ട്. മികച്ച പ്രകടനം പുറത്തെടുക്കാന്‍ താരത്തിനു സാധിച്ചിരുന്നു. അവസാന മത്സരത്തില്‍ റിന്‍ഷിദ നേടിയ ഗോളാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനും മലയാളിയാണ്. മലപ്പുറം ചെമ്മങ്കടവ് സ്വദേശി മുഹമ്മദ് ഷറഫുദ്ദീന് റഫീഖാണ് ഇന്ത്യക്കായി തന്ത്രം മെനയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."