ഹൈഡ്രോപോണിക് ജൈവഭക്ഷണ പരിശീലനവും ശില്‍പശാലയും
തളിപ്പറമ്പ് : ക്ഷീരകര്‍ഷകര്‍ക്കായി തലശ്ശേരി സോഷ്യല്‍ സര്‍വിസ് സൊസൈറ്റി ഹൈഡ്രോപോണിക് ജൈവഭക്ഷണ പരിശീലനവും ശില്‍പ്പശാലയുംസംഘടിപ്പിച്ചു.
രണ്ടു ലക്ഷത്തോളം രൂപ തുടക്കത്തില്‍ ചെലവു വേണ്ടിവരുമായിരുന്നത് ഇപ്പോള്‍ ഓട്ടോമാറ്റിക് സംവിധാനം ഉള്‍പ്പെടെ വെറും 20,000 രൂപയ്ക്കും സാധാരണരീതിയില്‍ 3000 രൂപയ്ക്കും നടപ്പിലാക്കാം. കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 185 ക്ഷീരകര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുത്തു. ഒരു കിലോഗ്രാം ചോളം ഉപയോഗിച്ച് ഏഴു ദിവസം കൊണ്ട് ഏഴു കിലോഗ്രാം പുല്ല് ഈ രീതിയിലൂടെ വളര്‍ത്തിയെടുക്കാം. കൃത്രിമ കാലിത്തീറ്റകള്‍ കുറക്കാന്‍ സാധിക്കുന്നതിലൂടെ പ്രതിദിനം 40 രൂപയോളം ലാഭിക്കാനും കഴിയും.
കൂടാതെ 18 ഇനം വിറ്റമിന്‍സും പ്രോട്ടീനും പശുവിന് ലഭിക്കുന്നതിലൂടെ ആരോഗ്യം മെച്ചപ്പെടുകയും രോഗപ്രതിരോധ ശേഷി വര്‍ധിക്കുകയും ചെയ്യും. പരിശീലനം നേടിയ കര്‍ഷകര്‍ക്ക് രണ്ടാംഘട്ടത്തില്‍ വീടുകളില്‍ ചെലവുകുറഞ്ഞ രീതിയില്‍ ഇത് നടപ്പിലാക്കാന്‍ സഹായിക്കും. പരിയാരം കാരക്കുണ്ട് ടി.എസ്.എസ്.എസ് ജൂബിലി ഫാമില്‍ നടന്ന പരിപാടി ജയിംസ്മാത്യു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപത വികാരി ജനറല്‍ മോണ്‍ ഏബ്രഹാം പോണാട്ട് അധ്യക്ഷനായി.
തളിപ്പറമ്പ് ഫൊറോന വികാരി ഫാ.ജോസഫ് മഞ്ചപ്പിള്ളി, പരിയാരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി രമ, ടി.എസ്.എസ്.എസ് ജനകീയസംഘം പ്രസിഡന്റ് ബേബി മുള്ളൂര്‍, ജീവസ്സ് ജനകീയസംഘം പ്രസിഡന്റ് സി.സി വര്‍ഗീസ് ചെമ്പിത്തറ, ഡയരക്ടര്‍ ഫാ.തോമസ് തയ്യില്‍, അസി.ഡയരക്ടര്‍ ഫാ. ബെന്നി നിരപ്പേല്‍ പ്രസംഗിച്ചു. മഹാരാഷ്ട്ര ഗോവിന്ദ് ഡയറിയിലെ ഡോ.ജാതവ്, ഡോ.ഷെവാല ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."