സലഫിസത്തിന്റെ അപചയം യഥാര്‍ഥപാതയില്‍ നിന്നുള്ള വ്യതിചലനം: എസ്.വൈ.എസ്
കണ്ണൂര്‍: ഖുര്‍ആനും സുന്നതും തങ്ങള്‍ക്കു തോന്നുന്ന അളവുകോലില്‍ വ്യാഖ്യാനിച്ചും യുവതീ യുവാക്കള്‍ക്കു തെറ്റായസന്ദേശം നല്‍കിയും യഥാര്‍ഥമായ ദീനിന്റെപാതയില്‍ നിന്നു വ്യതിചലിച്ചതാണു സലഫിസത്തിനു പറ്റിയ അപചയമെന്നു എസ്.വൈ.എസ് ജില്ലാ സെക്രട്ടേറിയറ്റ്. തീവ്രവാദത്തിലേക്ക് ആളുകളെ ആകര്‍ഷിപ്പിക്കുന്ന രീതിയില്‍ വിദ്വേഷ പ്രഭാഷണം നടത്തുകവഴി തങ്ങള്‍ ഖവാരിജുകളുടെയും മുഅതസിലുകളുടെയും വഹാബിസത്തിന്റെയും പാതയില്‍ തന്നെയാണു സഞ്ചരിക്കുന്നതെന്നു സ്വയം തെളിയിച്ചിരിക്കയാണ്. ബഹുസ്വരതയില്‍ അനുവര്‍ത്തിക്കേണ്ട നയം ഖുര്‍ആന്‍ വ്യക്തമാക്കിട്ടുണ്ട്. സാമുദായിക സൗഹൃദവും സമാധാനവും കാത്തുസൂക്ഷിക്കണമെന്നും തീവ്രവാദവും ഭീകരവാദവും ഇസ്‌ലാമിന് അന്യമാണെന്നും യോഗം വ്യക്തമാക്കി. അഹ്മദ് തേര്‍ളായി അധ്യക്ഷനായി. കെ.പി ഉസ്മാന്‍ ഹാജി, പി.പി മുഹമ്മദ് കുഞ്ഞി, എസ്.കെ ഹംസ ഹാജി, അബ്ദുല്‍ഖാദര്‍ അല്‍ഖാസിമി, ഷൗഖത്തലി മട്ടന്നൂര്‍, ഹമീദ് ദാരിമി കീഴൂര്‍, സലീം ഫൈസി ഇര്‍ഫാനി, ജുനൈദ് സഅദി, ഇബ്രാഹിം എടവച്ചാല്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, മുഹമ്മദ് രാമന്തളി, അഷ്‌റഫ് ബംഗാളിമുഹല്ല, മൊയ്തു മൗലവി മക്കിയാട്, സലീം എടക്കാട്, സത്താര്‍ വളക്കൈ, നജീബ് മുട്ടം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."