കരിങ്കൊടി: യുവമോര്‍ച്ച പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു വിട്ടു
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനുനേരേ കരിങ്കൊടി കാണിക്കാനെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്തു നീക്കി. ഇന്നലെ രാവിലെ കണ്ണൂര്‍ ടൗണ്‍ സ്ക്വയറിലെ പരിപാടി കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞു കരിങ്കൊടി കാണിക്കാനായിരുന്നു പ്രവര്‍ത്തകരുടെ നീക്കം. ജില്ലാ പ്രസിഡന്റ് അരുണ്‍ കുമാര്‍, സെക്രട്ടറി രതീഷ്, ട്രഷറര്‍ സച്ചിന്, സംസ്ഥാന സമിതി അംഗം റിത്തേഷ്, പി ബിജു തുടങ്ങിയവരെയാണു ട്രെയിനിങ് സ്കൂളിനു സമീപത്തുവച്ചു പൊലിസ് അറസ്റ്റ്ചെയ്തത്. ഇവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി-യുവമോര്‍ച്ച പ്രവര്‍ത്തകരും നേതാക്കളും എത്തിയതു ടൗണ്‍ പൊലിസ് സ്റ്റേഷനു മുന്നില്‍ സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. പൊലിസിനെതിരേ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും അറസ്റ്റുചെയ്ത യുവമോര്‍ച്ച പ്രവര്‍ത്തകരെ വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."