പൂര്‍വവിദ്യാര്‍ഥി സംഗമം: സംഘാടക സമിതിയായി
വളപട്ടണം: വളപട്ടണം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മക്ക് 101 അംഗ സംഘാടക സമിതിയായി. 1964-2004 വരെയുള്ള ബാച്ചുകളിലെ സംഗമമാണ് 2017 ജനുവരി 1ന് സ്‌കൂളില്‍ നടത്തുന്നത്. രജിസ്‌ട്രേഷനുള്ള അവസാന തിയതി ഡിസംബര്‍ 25. ഫോണ്‍ 9847150547, 9895158293, 9895838965, 9633686605.
ഭാരവാഹികള്‍: എളയടത്ത് അഷ്‌റഫ് (ചെയര്‍മാന്‍), ടി.പി അബ്ദുല്‍ സത്താര്‍ ഹാജി, എം.വി ജാഫര്‍, എ.പി സിദ്ധീഖ്, കെ.എം താജുദ്ധീന്‍ (വൈസ്.ചെയര്‍മാന്‍), അഡ്വ. ഇ.പി ഹംസക്കുട്ടി, ബി.ടി മന്‍സൂര്‍, സാബിര്‍ വളപട്ടണം, കെ.പി അനീസ്(കണ്‍വീനര്‍), ഷമിയാസ് മഹമ്മൂദ്, പി.പി ഷാജഹാന്‍, ടി.പി ഷഹീദ്, മൊയ്തു മായിച്ചാല്‍കുന്ന് (ജോ. കണ്‍വീനര്‍), കെ.വി ഷക്കീല്‍ (ഫിനാന്‍സ് കമ്മിറ്റി), ഇയ്യ വളപട്ടണം(സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍), എം അബ്ദുല്‍ മുനീര്‍ (പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍), ശാഹുല്‍ വളപട്ടണം, ശിഹാബുദ്ധീന്‍ പൊയ്തുംകടവ്, കെ.ടി ബാബുരാജ് (കലാസാഹിത്യ സാംസ്‌കാരിക കമ്മിറ്റി അംഗങ്ങള്‍). മുഖ്യരക്ഷാധികാരികളായി പി.കെ ശ്രീമതി എം.പി, കെ.എം ഷാജി എം.എല്‍.എ, വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി മനോരമ, പ്രൊഫസര്‍ സി.പി ഹഫ്‌സത്ത്, ഡോ. കെ വഹാബ് എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."