ചക്കിട്ടപ്പാറ ഇരുമ്പയിര് ഖനനം: ജനശ്രീ പിന്തുണ നല്‍കുമെന്ന് എം.എം ഹസന്
പേരാമ്പ്ര: ചക്കിട്ടപ്പാറ പയ്യാനിക്കോട്ടയില്‍ ഇരുമ്പയിര് ഖനന നീക്കത്തിനെതിരേ പരിസ്ഥിതി സംരക്ഷണ സമിതി നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കു എല്ലാവിധ പിന്തുണയും നല്കുമെന്നു ജനശ്രീ മിഷന് സംസ്ഥാന ചെയര്മാന് എം.എം ഹസന് പറഞ്ഞു.
സംരക്ഷണ സമിതിയുടെ കൂടെ ജനങ്ങള്‍ക്കൊപ്പം നില്ക്കാന് ജനശ്രീ പ്രവര്‍ത്തകരും തയാറാകുമെന്ന് ഹസ്സന് പറഞ്ഞു. ജില്ലാ ചെയര്മാന് എന്‍. സുബ്രഹ്മണ്യന്, സംസ്ഥാന സമിതി അംഗങ്ങളായ സൈറാ ബാനു, സുനില്‍ കൊളക്കാട്, ജില്ലാ ട്രഷറര്‍ വി. ആലീസ് മാത്യു, സമരസമിതി ചെയര്മാന് പത്മനാഭന് പി. കടിയങ്ങാട്, ബ്ലോക്ക് യൂനിയന്‍ ചെയര്മാന് കെ.കെ വിനോദന്‍, പ്രകാശന് മുള്ളന്കഴി, ദാസന് കിഴരിയൂര്‍, എ. ഗോവിന്ദന്, കോണ്‍ഗ്രസ് നേതാക്കളായ മുനീര്‍ എരവത്ത്, സത്യന് കടിയങ്ങാട്, രാജന് മരുതേരി, പി.എം പ്രകാശന്, പി.സി സജീവന് എന്നിവരും ഹസ്സനൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."