മന്ത്രി വി.എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി
പേരാമ്പ്ര: നിയോജക മണ്ഡലം വികസന സെമിനാര്‍ ഉദ്ഘാടനത്തിനു വരുന്നതിനിടെ മന്ത്രി വി.എസ് സുനില്‍കുമാറിന് നേരെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു. വടകര പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് പി.കെ രാഗേഷ്, പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡന്റ് ജിതേഷ് മുതുകാട്, റശീദ്, വി.ടി സൂരജ്, കെ.സി അനീഷ്, പ്രിന്‍സ് ആന്റണി എന്നിവരെയാണ് പൊലിസ് പിടികൂടിയത്.
പേരാമ്പ്ര-ഉള്ള്യേരി സംസ്ഥാപാതയില് കൈതക്കലില്‍ വാഹനത്തിന്റെ വേഗത നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച സ്പീഡ് ബ്രേക്കറിന് സമീപത്താണ് സംഭവം. ആറംഗസംഘം പൊലിസിന്റെയും മന്ത്രിയുടെയുമുള്പ്പെടെയുള്ള വാഹനങ്ങള്‍ നാടകീയമായി തടഞ്ഞ് കരിങ്കൊടി കാണിക്കുകയായിരുന്നു.
പേരാമ്പ്ര ന്യൂ കോര്‍ട്ട് റോഡിന് സമീപം കോണ്‍ഗ്രസ് പ്രവര്‍ത്തകരും മന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ നീക്കം നടത്തിയെങ്കിലും പൊലിസ് ഇടപെട്ട് ശ്രമം വിഫലമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."