മെഡിക്കല്‍ കോളജില്‍ പി.കെ ബിജുവിന്റെ ഇടപെടല്‍ അധികാര ദുര്‍വിനിയോഗം: അനില്‍ അക്കര
വടക്കാഞ്ചേരി: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള മുളങ്കുന്നത്ത്കാവ് മെഡിക്കല്‍ കോളജിന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ പി.കെ ബിജു എം.പി നടത്തുന്ന ഇടപെടലുകള്‍ ആശ്വാസ്യമല്ലെന്നും തികഞ്ഞ അധികാര ദുര്‍വിനിയോഗമാണെന്നും അനില്‍ അക്കര എം.എല്‍.എ പറഞ്ഞു.
മെഡിക്കല്‍ കോളജിന്റെ വികസനത്തിന് പണം എങ്ങിനെ ചിലവഴിക്കണമെന്നും, ഭരണം എങ്ങിനെ നടത്തണമെന്നും തീരുമാനിക്കാന്‍ എം.എല്‍.എയും, സംസ്ഥാന ഭരണകൂടവുമുണ്ട്. എല്ലാറ്റിലും ഇടപെട്ട് ആളാകാന്‍ എം.പി ശ്രമിച്ച് അപഹാസ്യനാകരുതെന്നും അനില്‍ പറഞ്ഞു.
മെഡിക്കല്‍ കോളജിനെ സമ്പൂര്‍ണമായി അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ധനരായ രോഗികളെ തീരാ ദുരിതത്തിലേക്ക് തള്ളിവിടുകയാണ്. അര്‍ബുധ രോഗവിഭാഗത്തില്‍ റേഡിയേഷല്‍ മെഷീന്‍ തകരാറിലായിട്ട് മാസങ്ങള്‍ പിന്നിട്ടു. ഒരു നടപടിയും ഉണ്ടായിട്ടില്ല. വാചകമടി കുറച്ച് എം.പി ജനക്ഷേമത്തിന് വേണ്ടി നിലകൊള്ളണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടു. തൃശൂര്‍ മെഡിക്കല്‍ കോളജിനോടുള്ള സംസ്ഥാന സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് വടക്കാഞ്ചേരി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അനില്‍ അക്കര. വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിജോ കുരിയന്‍ അധ്യക്ഷനായി. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ജോസഫ് ചാലിശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്റ് പി.എ മാധവന്‍ ഉദ്ഘാടനം ചെയ്തു. അടാട്ട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജിമ്മി ചൂണ്ടല്‍ അധ്യക്ഷനായി. രാജേന്ദ്രന്‍ അരങ്ങത്ത്, കെ.അജിത്കുമാര്‍, ഇ.കെ ദിവാകരന്‍, പി.എ ശേഖരന്‍, എം.എ രാമകൃഷ്ണന്‍, എന്‍.ആര്‍ സതീശന്‍, ഷാഹിതാ റഹ്മാന്‍, എന്‍.എ സാബു, ലൈജു.സി.എടക്കളത്തൂര്‍, എ.ജെ ഷാജു, വി.ഒ ചുമ്മാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."