HOME
DETAILS
MAL
ഡോക്ടറില്ല: രോഗികള്‍ വലയുന്നു
backup
October 08 2016 | 22:10 PM
ഷൊര്‍ണൂര്‍: ഡോക്ടറില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നു. കുളപ്പുള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ് ഡോക്ടറില്ലാത്തതിനാല്‍ രോഗികള്‍ വലയുന്നത്. കഴിഞ്ഞ ആറുമാസമായി ഇവിടെ ഡോക്ടറുടെ സേവനം നിലച്ചിട്ട്. കണയം, തൃപ്പറ്റ, കുളപ്പുള്ളി, ചുവന്നഗേറ്റ് എന്നീ മേഖലയില്‍ എത്തുന്നവരാണ് ഏറെയും. മരുന്നുകള്‍ ഉണ്ടെങ്കിലും ഡോക്ടര്‍ ഇല്ലാത്തത് മൂലം ആരോഗ്യകേന്ദ്രം നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ ആശുപത്രിയിലേക്ക് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.
തുടര്‍ന്ന് നടന്ന യോഗം ടി.വൈ.ശിഹാബുദ്ദീന് ഉദ്ഘാടനം ചെയ്തു. റജുല, ടി.കെ.ബഷീര്‍ നേതൃത്വം നല്കി. അനില്‍കുമാര്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."