വിദ്യാനഗറില്‍ നിന്നു സി.പി.സി.ആര്.ഐ ചൗക്കിയിലേക്കു ബൈപ്പാസ് നിര്‍മിക്കണം
കാസര്‍കോട്: നഗരത്തില്‍ നായന്മാര്മൂല മുതല്‍ കാസര്‍കോട് ടൗണ്‍ വരെയുള്ള ഗതാഗതക്കുരുക്കു കാരണം ജനം വട്ടംചുറ്റുകയാണെന്നും ഇതിനാല്‍ നാലുവരിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി വിദ്യാനഗറില്‍ നിന്നു സി.പി.സി.ആര്.ഐ ചൗക്കിയിലേക്കു ബൈപ്പാസ് നിര്‍മിക്കണമെന്നും കാസര്‍കോട് ജില്ലാ പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷന് ആവശ്യപ്പെട്ടു.
സര്‍വിസ് നടത്തുന്ന ബസുകളും മംഗളൂരു ഭാഗത്തേക്കു പോകുകയും വരികയും ചെയ്യുന്ന ചരക്കുവണ്ടികളും ചെറുതും വലുതുമായ മറ്റു വാഹനങ്ങളും കാസര്‍കോട് ടൗണ്‍ വഴിയാണു കടന്നു പോകുന്നത്. കാസര്‍കോട് നഗരത്തില്‍ പാര്‍ക്കിങ് സൗകര്യം ഇല്ലാത്തതില്‍ വാഹനങ്ങള്‍ അനധികൃതമായി റോഡില്‍ തന്നെ പാര്‍ക്ക് ചെയ്യുന്നതു ഗതാഗതതടസമുണ്ടാക്കുന്നു.
ആംബുലന്‍സുകളും അപകടസ്ഥലങ്ങളിലേക്കു കുതിക്കുന്ന ഫയര്‍ഫോഴ്സുകളും ഈ കുരുക്കുകളില്പ്പെടുന്നുവെന്നും ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന് ചൂണ്ടിക്കാട്ടി.
ഇതിനാല്‍ വിദ്യാനഗറില്‍ നിന്നു ബൈപ്പാസ് ഉണ്ടാക്കി ബസുകളൊഴികെ ചെറുതും വലുതുമായ മറ്റു വാഹനങ്ങളെ ഈ ബൈപ്പാസ് വഴി കടത്തിവിട്ടാല്‍ കാസര്‍കോട് നഗരം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഗതാഗതക്കുരുക്ക് ഒഴിവാക്കുവാന്‍ സാധിക്കുമെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."