HOME
DETAILS
MAL
അവധി ദിനത്തില്‍ മണ്ണിടിച്ചു കടത്താനുള്ള നീക്കം തടഞ്ഞു
backup
October 08 2016 | 22:10 PM
കാസര്‍കോട്: സര്‍ക്കാര്‍ അവധിയുടെ മറവില്‍ കുന്നിടിച്ചു മണ്ണു കടത്താനുള്ള നീക്കം കലക്ടറുടെ നിയന്ത്രണത്തിലുള്ള സ്പെഷല്‍ സ്ക്വാഡ് തടഞ്ഞു. അഞ്ചു ടിപ്പറുകള്‍ റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. ചായ്യോത്തുമണിമുണ്ടയിലാണു കുന്നിടിക്കാനുള്ള നീക്കം നടന്നത്. ഇവിടെ നിന്നു മണ്ണ് കടത്താനെത്തിയ മൂന്നു ടിപ്പറുകള്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്തു. തൃക്കരിപ്പൂര്‍ മീലിയാട്ട് വയല്‍ നികത്താനുള്ള നീക്കവും അധികൃതര്‍ തടഞ്ഞു.
ഇവിടെ നിന്നു രണ്ടു ടിപ്പറുകളാണു കസ്റ്റഡിയിലെടുത്തത്. ഹൊസ്ദുര്‍ഗ് അഡിഷണല്‍ തഹസില്‍ദാര്‍ കെ നാരായണന്, ഡെപ്യുട്ടി തഹസില്‍ദാര്‍ ബി രത്നാകരന്, നോര്‍ത്ത് തൃക്കരിപ്പൂര്‍ വില്ലേജ് ഓഫീസര്‍ ഇ.വി വിനോദ്, ഡ്രൈവര്‍ പി.എം ബാലകൃഷ്ണന് എന്നിവരുടെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."