ജയരാജന്റെ ബന്ധു നിയമനം; വിജിലന്‍സ് നിയമോപദേശം തേടും
തിരുവനന്തപുരം: സംസ്ഥാന വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ ബന്ധു നിയമനത്തില്‍ തുടര്‍നടപടിക്കായി നിയമോപദേശം തേടാന്‍ വിജിലന്‍സ് തീരുമാനം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി.
നിയമനം റദ്ദാക്കിയതിന്റെ പശ്ചാത്തലത്തില്‍ കേസിന്റെ കാര്യം പരിശോധിച്ച് വിശദമായ ചര്‍ച്ചയ്ക്കു ശേഷമായിരിക്കും നടപടി. ഇതിന്റെ ഭാഗമായി വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും.
വ്യവസായ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനമായ കെ.എസ്.ഐ.ഇയുടെ മാനേജിംഗ് ഡയറക്ടറായി ജയരാജന്റെ ഭാര്യാസഹോദരിയും പി.കെ ശ്രീമതി എം.പിയുടെ മകനുമായ സുധീര്‍ നമ്പ്യാരെ നിയമിച്ചതാണ് വിവാദമായത്.
യോഗ്യതാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് ജയരാജന് ബന്ധു നിയമനം നടത്തിയത്. ഇക്കാര്യം പുറത്തുവന്നതോടെ ഇയാളെ തല്‍സ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."