നാട്ടുകാര്‍ ശ്രമദാനമായി തടയണ നിര്‍മ്മിച്ചു
മാനന്തവാടി: കൃഷിക്കും മറ്റാവശ്യങ്ങള്‍ക്കും വെള്ളം ലഭിക്കാതായതോടെ പ്രദേശവാസികള്‍ ശ്രമദാനമായി തടയണ നിര്‍മിച്ചു. നഗരസഭയുടെ പതിനൊന്നാം ഡിവിഷനായ മുദ്രമൂല മുണ്ടന്തോടിലാണ് തടയണ നിര്‍മിച്ചത്. പ്രദേശത്തെ നിരവധി ഏക്കര്‍ സ്ഥലത്ത് വെള്ളം ഇല്ലാത്തതിനാല്‍ കൃഷികളെല്ലാം ഉണങ്ങിയ നിലയിലാണ്. കഴിഞ്ഞ വേനലില്‍ പ്രദേശത്തെ കിണറുകളും വറ്റിവരണ്ടിരുന്നു.
ഇതോടെയാണ് ചാക്കുകളില്‍ മണ്ണ് നിറച്ച് നാട്ടുകാര്‍ തടയണയുണ്ടാക്കിയത്. ഇതിനാവശ്യമായ 100ഓളം ചാക്കുകള്‍ പ്രദേശവാസിയായ വ്യക്തി സൗജന്യമായി നല്‍കുകയായിരുന്നു. തടയണക്ക് ചീപ്പ് ഇടാന്‍ നഗരസഭ അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 30ഓളം പേരാണ് ശ്രമദാനത്തില്‍ പങ്കാളികളായത്. ചിലവുകള്‍ ഇവര്‍ സ്വന്തം വഹിക്കുകയായിരുന്നു.
വാര്‍ഡ് കൗണ്‍സിലര്‍ ലില്ലി കുര്യന്, സി.ജെ അബ്രഹാം, എന്‍.കെ കുര്യന്, പി.വി ബാബു, കെ.കെ ബാലന്, എന്‍. വേണു, ആര്. ചന്ദ്രന് എന്നിവര്‍ തടയണ നിര്‍മ്മാണത്തിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."