HOME
DETAILS

മുഖ്യമന്ത്രി ബി.ജെ.പിയെ മഹത്വവല്‍ക്കരിക്കുന്നു : തോമസ് ഐസക്

  
backup
May 11 2016 | 05:05 AM

%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%ac%e0%b4%bf-%e0%b4%9c%e0%b5%86-%e0%b4%aa%e0%b4%bf%e0%b4%af%e0%b5%86-%e0%b4%ae
ആലപ്പുഴ: ബി.ജെ.പിയെ വളര്‍ത്തിയാല്‍ യു.ഡി.എഫിന് ഗുണകരമാകുമെന്ന സര്‍ക്കാരിന്റെ ചിന്ത മണ്ടത്തരമാണെന്ന് ആലപ്പുഴ എല്‍.ഡി.എഫ് സ്ഥനാര്‍ഥി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു. ആലപ്പുഴ പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച ജനസമക്ഷം-2016 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഈയിടെയായി ബി.ജെ.പിയെ മഹത്വവല്‍ക്കരിക്കുകയാണ്.വോട്ട് ലഭിക്കാന്‍ ഏത് തന്ത്രവും പയറ്റാന്‍ യു.ഡി.എഫ് തയ്യാറായി കഴിഞ്ഞെന്നതിന് തെളിവാണിത്.മുഖ്യമന്ത്രി ഇപ്പോഴും അരുവിക്കരയില്‍ തന്നെയാണെന്ന് അദ്ദേഹം പരിഹസിച്ചു. ജിഷാ കൊലക്കേസില്‍ പ്രതികളെ പിടിക്കാന്‍ പൊലീസിന് ഇതുവരെ കഴിയാത്തത് യു.ഡി.എഫിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി മാറിയിരിക്കുകയാണ്. ജിഷയുടെ ഘാതകരെ കണ്ടുപിടിക്കാത്തത് സ്ത്രീകള്‍ക്കിടയില്‍ യു.ഡി.എഫ് സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.കേസ് അന്വേഷണം ഊര്‍ജ്ജസ്വലമായി കൊണ്ടുപോകുന്നതിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉദ്യോഗസ്ഥരുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നില്ല. അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യാനോ ഒരു ലഘു നടപടി പോലും സ്വീകരിക്കാനോ തയ്യാറാകുന്നില്ലെന്ന് തോമസ് ഐസക്ക് കുറ്റപ്പെടുത്തി.എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ കൊലപാതകി മുഖ്യമന്ത്രിയാകുമെന്ന പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശം അദ്ദേഹത്തെ കുറിച്ച് തന്നെയാണെന്ന് ചോദ്യത്തിന് മറുപടിയായി തോമസ് ഐസക്ക് പറഞ്ഞു.എത്രയോ പേരുടെ കൊലപാതകത്തിന് അദ്ദേഹം ഉത്തരവാദിയാണെന്ന് ഐസക്ക് പറഞ്ഞു.എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ആലപ്പുഴക്ക് നഷ്ടമായ സൗഭാഗ്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.എല്‍ ഡി എഫ് ഭരണകാലത്ത് ജില്ലയിലെ വ്യവസായ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ലാഭത്തിലായിരുന്നു.എന്നാല്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നതോടുകൂടി വ്യവസായസ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലായി.ഓരോ കാലത്തും ഭരിക്കുന്ന സര്‍ക്കാരിന്റെ കാഴ്ചപ്പാട് പോലെയാണ് നാടിന് വികസനമുണ്ടാകുന്നത്.ആലപ്പുഴക്കായി പ്രത്യേക പാക്കേജ് നടപ്പാക്കുന്നത് എല്‍.ഡി.എഫിന്റെ പരിഗണനയിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  17 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  17 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  17 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  17 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  17 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  17 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  17 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  17 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  17 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  17 days ago