പാണിയേലി പോരില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും
പെരുമ്പാവൂര്‍: സന്ദര്‍ശകരുടെ പ്രവാഹം വര്‍ധിച്ചു വരുന്ന പാണിയേലി പോരില്‍ കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം തീരുമാനിച്ചു.
പോരിലെ ടൂറിസ്റ്റ് ഗൈഡുമാര്‍ക്ക് മര്‍ദനം ഏറ്റ സാഹചര്യത്തിലാണ് അടിയന്തിര ഉന്നതതല യോഗം ചേര്‍ന്നത്. കൂടുതല്‍ വനപാലകരുടെ സാന്നിധ്യം തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഉറപ്പാക്കും. വാഹന പാര്‍ക്കിങ്ങിന് സൗകര്യം വര്‍ധിപ്പിക്കും.
സി.സി ടി.വി ക്യാമറകള്‍ സ്ഥാപിക്കും. 15 മുതല്‍ വെള്ളം, ലഘുപാനീയങ്ങള്‍ മുതലായവ കൊണ്ടു പോകാന്‍ അനുവദിക്കില്ല.
പാനീയങ്ങളില്‍ മദ്യം ചേര്‍ത്തു കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് പ്രസ്തുത തീരുമാനം. ആവശ്യമായ കുടിവെള്ളം വനസംരക്ഷണ സമിതി ലഭ്യമാക്കും. ഗൈഡുമാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും.
കൃത്യമായ സൂചനാ ബോര്‍ഡുകള്‍ വയ്ക്കും. കുട്ടികള്‍ക്കായി വനപാതയിലൂടെ സൈക്കിള്‍ സവാരി ഏര്‍പ്പെടുത്തുന്നതിനുള്ള സാധ്യതാ പഠനം നടത്തും. ഭോജനശാല നിര്‍മാണം ഉടന്‍ ആരംഭിക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എ ഷാജി അധ്യക്ഷനായിരുന്നു. ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ കെ വിജയാനന്ദ് പദ്ധതികള്‍ വിശദീകരിച്ചു.
മുന്‍ എം.എല്‍.എ സാജു പോള്‍ , ബിന്ദുഗോപാലകൃഷ്ണന്‍, ബേസില്‍ പോള്‍, പി.എസ് സുബ്രമണ്യന്‍, കെ.എം എല്‍ദോ, പ്രീതി ബിജു, സരള കൃഷ്ണന്‍കുട്ടി, ബിജി അജികുമാര്‍, കുറുപ്പംപടി എസ്.ഐ വിനോദ് .പി. എക്സൈസ് ഇന്‍സ്പെക്ടര്‍ റ്റി.കെ ഗോപി, വന സംരക്ഷണസമിതി പ്രസിഡന്റ് എം.എം ബിനു മുതലായവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."