മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചില്ല: അപകടങ്ങള്‍പെരുകുന്നു
പുതുനഗരം: പാലക്കാട്-മീനാക്ഷിപുരം അന്തര്‍സംസ്ഥാന റോഡില്‍ അത്യാവശ്യമേഖലകളില്‍പോലും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തതിനാല്‍ അപകടങ്ങള്‍ നിത്യസംഭവങ്ങളായിമാറുന്നു.
കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും തീര്‍ഥാടകര്‍ കൂടുതലായി കടന്നുപോകുന്ന പാലക്കാട് -മീനാക്ഷിപുരം റോഡിലെ വളവുകളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത്. ഇതിനെതിരെ പൊതുമരാമത്ത് വകുപ്പിനും താലൂക്ക് വികസനസമിതി, ജില്ലാകലക്ടര്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും അധികൃതര് തിരിഞ്ഞുനോക്കാത്ത അവസ്ഥയാണുള്ളത്.
കഴിഞ്ഞദിവസം പ്ലാച്ചിമട, കന്നിമാരി എന്നിപ്രദേശങ്ങളിലെ രണ്ട് വളവുകളിലായി മുന്ന് ബൈക്കുകള്‍ കുട്ടിയിടിച്ച്‌നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു. റോഡിന്റെ വശങ്ങളില്‍ കാടുപിടിച്ചുവളര്‍ന്ന പാഴ്‌ചെടികളെ നികത്തുവാന്‍ പൊതുമരാമത്ത് വകുപ്പ് തഹസില്‍ദാര്‍ എന്നിവര്‍ക്ക് നിവേദനങ്ങള്‍നല്‍കിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കള്ളുകയറ്റിയ പിക്കപ്പ് വാനുകള്‍, കോഴികടത്തുന്ന ബൈക്കുകള്‍എന്നിവയാണ് അപകടവളവുകളില്‍ കൂടുതലായി കുടുങ്ങാറുള്ളത്. ഇതിന് ആര്‍.ടി.ഒ, ഡപ്യൂട്ടികലക്ടര്‍ എന്നവരുടെ നേതൃത്വത്തില്‍ യോഗംവിളിച്ച് ശാശ്വതപരിപാരം കണ്ടെത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."