മരുമകന് അമ്മായിയമ്മയെ കുത്തിക്കൊന്നു
പെരുമ്പാവൂര്‍: മരുമകന് അമ്മായിയമ്മയെ കുത്തിക്കൊന്നു. പ്രളയിക്കാട് പുലക്കുടി പരേതനായ പൗലോസിന്റെ ഭാര്യ ഏലിയാമ്മ(73) ആണ് കുത്തേറ്റ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.
ഏലിയാമ്മയുടെ മകളുടെ ഭര്‍ത്താവ് പ്രളയിക്കട് കടുമ്പക്കാടന് വീട്ടില്‍ പൗലോസ് (50)നെ പൊലിസ് പിടികൂടി. കുടുംബ കലഹമാണ് കൊലക്ക് കാരണമായതെന്ന് പൊലിസ് പറഞ്ഞു.
മരുമകന് കത്തിയുമായി ഓടി വരുന്നതു കണ്ട ഏലിയാമ്മ ഓടി സമീപത്തെ വീട്ടില്‍ കയറിയെങ്കിലും അടുക്കള വാതിക്കലില്‍ വെച്ച് കഴുത്തിന് കുത്തുകയായിരുന്നു.
ഉടന്‍ പെരുമ്പാവൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയുമായി മാറി താമസിക്കാന്‍ കാരണം അമ്മായിയമ്മയാണ് എന്നതാണ് ഏലിയാമ്മയോട് പ്രതിക്ക് വിദ്വേഷം തോന്നാന്‍ കാരണമായതെന്ന് പൊലിസ് പറഞ്ഞു.
പൗലോസ് നിരന്തരം വീട്ടില്‍ എത്തി പ്രശ്നങ്ങള്‍ സൃഷ്ടിക്കാറുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
പലപ്പോഴും നാട്ടുകാരാണ് ഇടപെട്ട് പൗലോസിനെ പറഞ്ഞ് വിട്ടിരുന്നത്.
ഏലിയാമ്മ എകമകളായ ലിസിക്കും മക്കള്‍ക്കുമൊപ്പമായിരുന്നു താമസം. പൗലോസ് മദ്യപിച്ചെത്തി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിനാല്‍ എട്ട് മാസം മുന്‍പ് പൊലിസില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്ന് പ്രതി വാടക വീട്ടിലായിരുന്നു താമസം. കറുപ്പംപടി പൊലിസില്‍ ഇത് സംബന്ധിച്ച് കേസ് നിലവിലുണ്ട്. വാടക വീട്ടില്‍ നിന്നാണ് പ്രതിയെ പൊലിസ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."