ഒരിടവേളയ്ക്ക് ശേഷം തൊടുപുഴ മേഖലയില്‍ വീണ്ടും മോഷണം
തൊടുപുഴ: ഇടവേളയ്ക്ക് ശേഷം തൊടുപുഴ മേഖലയില്‍ വീണ്ടും മോഷണം . തെനംകുന്ന് പളളിയിലും സമീപകാലത്ത് മുട്ടത്ത് മോഷണം നടന്ന വീടിന്റെ സമീപ വീട്ടിലുമാണ് മോഷണം നടന്നത്. ചുങ്കം,തെനംകുന്ന് പള്ളികളിലെ നേര്‍ച്ചപ്പെട്ടികള്‍ കുത്തിപൊളിച്ചാണ് മോഷണം നടത്തിയത്.
പള്ളിക്ക് അകത്ത് സ്ഥാപിച്ചിരുന്ന നേര്‍ച്ചപ്പെട്ടികള്‍ കള്ളന്‍മാര്‍ പുറത്തെത്തിച്ചാണ് പണം അപഹരിച്ചത്. തെനംകുന്ന് സെന്റ് മൈക്കിള്‍സ് പള്ളിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയെത്തിയ സെക്യൂരിറ്റിയാണ് മോഷണം നടന്നതായി കണ്ടെത്തിയത്. പള്ളിയില്‍ ശനിയും,ഞായറും മാത്രമെ കുര്‍ബാനയും മറ്റും പ്രാര്‍ഥന ശുശ്രൂഷകളും നടക്കാറുള്ളു. മറ്റു ദിവസങ്ങളില്‍ സെക്യൂരിറ്റിയാണ് പള്ളി നോക്കുന്നത്. പുലര്‍ച്ചെ പള്ളിയിലെ ലൈറ്റ് ഓഫാക്കാനായി എത്തിയപ്പോഴാണ് സങ്കീര്‍ത്തിയുടെ വാതില്‍ തുറന്ന നിലയില്‍ കാണുന്നത്. തുടര്‍ന്നു പള്ളി ഭാരവാഹികളെ വിവരം അറിയച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ മൂന്നു നേര്‍ച്ചപ്പെട്ടികള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തി. നേര്‍ച്ചപ്പെട്ടികള്‍ പള്ളിയുടെ പരിസരത്തു നിന്ന് കണ്ടെത്തി. മോഷ്ടാക്കള്‍ പള്ളിക്കു പിന്നിലൂടെ സങ്കീര്‍ത്തി വഴിയാകും അകത്തു കടന്നതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ നേര്‍ച്ചപ്പെട്ടിയുമായി കയറിയ വാതിലൂടെ തിരിച്ചിറങ്ങിയതായി കാണുന്നുമില്ല. പള്ളിയിലെ ഏതെങ്കിലും ഷട്ടര്‍ ഉയര്‍ത്തിയാവാം നേര്‍ച്ചപ്പെട്ടികള്‍ പുറത്തെത്തിച്ചത് എന്നു സംശയിക്കുന്നതായി പള്ളി ഭാരവാഹികള്‍ പറയുന്നു. തെനംകുന്ന് പള്ളിയില്‍ കുറച്ചു മാസങ്ങളായി ഞായറാഴ്ച ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ ഇതരസംസ്ഥാനക്കാര്‍ക്കായി ഹിന്ദിയില്‍ പ്രാര്‍ഥനയും കുര്‍ബാനയും നടക്കുന്നുണ്ട്. 20 അന്യസംസ്ഥാനക്കാര്‍ ഇതില്‍ പങ്കെടുത്തിരുന്നു.മൂന്നു നേര്‍ച്ചപ്പെട്ടികളില്‍ നിന്നുമായി 7000 രൂപ നഷ്ടപ്പെട്ടതായാണ് നിഗമനം. പൊലിസും ഡോഗ്‌സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ചുങ്കം സെന്റ് മേരീസ് ഫൊറോന പള്ളിയിലെ മാതാവിന്റെ രൂപത്തിനു സമീപമുള്ള നേര്‍ച്ച പെട്ടിയും സമാനമായ രീതിയില്‍ തകര്‍ത്ത് പണം കവര്‍ന്നു.
മുട്ടം പഞ്ചായത്ത് പടിയില്‍ വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. പുത്തന്‍വീട്ടില്‍ ഫിലിപ്പിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീടിന്റെ മുന്‍വശത്തെ വാതില്‍ ഉളി പോലുള്ള ഉപകരണം ഉപയോഗിച്ച് തകര്‍ത്താണ് മോഷണം നടത്തിയത്. 20000 രൂപ വിലവരുന്ന കാമറയാണ് കള്ളന്‍ അപഹരിച്ചത്. വീട്ടിലെ മുഴുവന്‍ അലമാരകളും മേശകളും തുറന്ന് കള്ളന്‍ തിരച്ചില്‍ നടത്തിയെന്നു വീട്ടുടമ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."