ദമ്പതികളെ ബന്ദിയാക്കി കവര്‍ച്ച; മോഷണ മുതലുകള്‍ കണ്ടെടുത്തു
കുമ്പള: ദമ്പതികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കേസില്‍ പ്രതികള്‍ വില്‍പ്പന നടത്തിയ സ്വര്‍ണവും കവര്‍ച്ചയ്ക്ക് ഉപയോഗിച്ച വാഹനങ്ങളും പൊലിസ് കണ്ടെടുത്തു. കവര്‍ച്ചാ കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തിലാണ് ഇവ കണ്ടെത്താനായത്.
ഉദ്യാവര്‍ കൊളക്കയിലെ മൊയ്തീന്‍ അന്‍സാര്‍ എന്ന അഞ്ചു, തുമിനാട്ടെ അബ്ദുല്‍ റഹിമാന്‍ മുബാറക്ക്, മഞ്ചേശ്വരത്തെ യു.എം അന്‍സാര്‍, മുഹമ്മദ് ഹനീഫ് എന്നീ പ്രതികളെയാണ് പൊലിസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയത്. ഇവര്‍ ഉപയോഗിച്ച രണ്ടു മാരുതി കാറുകളും ഒരു ബൈക്കും കുമ്പള സി.ഐ വി.വി മനോജിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തു. സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണത്തില്‍ നിന്ന് 40,000 രൂപ ചെലവാക്കി പ്രതികളിലൊരാളായ ഇംതിയാസ് വാങ്ങിയതാണ് ബൈക്കെന്ന് പൊലിസ് പറഞ്ഞു.
മംഗളൂരുവിലെ ഒരു ജ്വല്ലറിയില്‍ നിന്നാണ് ആഭരണങ്ങള്‍ കണ്ടെടുത്തത്. കൂടാതെ കവര്‍ച്ചയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിനാണ് കടമ്പാറിലെ ദമ്പതികളെ ബന്ദികളാക്കി വന്‍ കവര്‍ച്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."