മുണ്ടേരി- മേപ്പാടി മലയോര ഹൈവേ: ജനകീയ കണ്വെന്ഷന് സംഘടിപ്പിച്ചു
പോത്തുകല്ല്: മുണ്ടേരി- മേപ്പാടി മലയോര ഹൈവേ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ ജനകീയ കണ്വെന്ഷന് സംഘടിപ്പിച്ചു. വയനാട് എം.എല്‍.എ സി.കെ ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ അധ്യക്ഷനായി. വികസന കാര്യത്തില്‍ വനംവകുപ്പ് വിലങ്ങുതടിയാകുന്നെന്ന് എം.എല്‍.എമാര്‍ കുറ്റപ്പെടുത്തി.
മറ്റു സംസ്ഥാനങ്ങളില്‍ നാലുവരിപ്പാതയടക്കം നിര്‍മിക്കുന്നതില്‍ അവിടെയുള്ള വനംവകുപ്പ് എല്ലാ വിധ പിന്തുണയും നല്‍കുന്നുവെന്നും ചൂണ്ടിക്കാട്ടി. മലയോര ഹൈവേ നടപ്പായാല്‍ ഐ.ടി സിറ്റികളായ കൊച്ചിയും ബംഗ്ലൂരുവും തമ്മിലുള്ള ദൂരത്തില്‍ നൂറുകിലോമീറ്ററോളം കുറവാണ് വരുന്നത്. ഇത് നിയമസഭയില്‍ ചൂണ്ടിക്കാട്ടുമെന്നും രണ്ട് സംസ്ഥാനങ്ങളുടെയും ആവശ്യമായി ഈ പദ്ധതി ചൂണ്ടിക്കാട്ടി ജനകീയ കമ്മറ്റികള്‍ രൂപീകരിക്കുമെന്നും എം.എല്‍.എമാര്‍ പറഞ്ഞു. എം. സ്വരാജ് എം.എല്‍.എ, പോത്തുകല്ല് പഞ്ചായത്ത് പ്രസിഡന്റ് കരുണാകരന് പിള്ള, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് സഹദ്, പി. സഹീര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."