HOME
DETAILS

തുടക്കം ജീവകാരുണ്യം; കലാരംഗത്തും ശ്രദ്ധേയനായി പ്രശാന്ത്

  
backup
October 12 2016 | 02:10 AM

%e0%b4%a4%e0%b5%81%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b4%82-%e0%b4%9c%e0%b5%80%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%81%e0%b4%a3%e0%b5%8d%e0%b4%af%e0%b4%82-%e0%b4%95%e0%b4%b2%e0%b4%be


തിരൂരങ്ങാടി: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പൊതുരംഗത്തെത്തി തന്റെ സര്‍ഗാത്മകതയിലൂടെ ശ്രദ്ധേയനാവുകയാണ് പ്രശാന്ത് മലപ്പുറം. ശബ്ദാനുകരണവും മികച്ച അഭിനയസിദ്ധിയുമായി പ്രേക്ഷകരുടെ കൈയടി നേടി വേദികളില്‍ നിന്നും വേദികളിലേക്കോടുന്ന പ്രശാന്തിന് ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും കലതന്നെ ജീവവായു. എ.ആര്‍ നഗര്‍ ചെണ്ടപ്പുറായ അത്തോളി-ചന്ദ്രന്‍ തങ്ക ദമ്പതികളുടെ മകനാണ് മികച്ച ഒരുഗായകന്‍കൂടിയായ പ്രശാന്ത്. സ്‌കൂള്‍ വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ കലയില്‍ താല്‍പര്യമുണ്ടായിരുന്നു.സ്‌കൂള്‍കലോത്സവ വേദികളിലൂടെയായിരുന്നു അരങ്ങേറ്റം. മിമിക്രി, കോല്‍ക്കളി, നാടന്‍ പാട്ടുകള്‍, ദഫ് തുടങ്ങിയവയായിരുന്നു പ്രധാന ഇനങ്ങള്‍. പിന്നീട് നാട്ടിലെ കേരളോത്സവങ്ങളില്‍ നിറസാന്നിധ്യമായി.
പഠനം കഴിഞ്ഞതോടെ വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം നിര്‍മാണതൊഴിലാളിയായി. ശേഷിക്കുന്ന സമയം ഓട്ടോ ഓടിച്ചും കുടുംബം പുലര്‍ത്തി. പക്ഷേ കഷ്ടപ്പാടുകള്‍ക്കിടയിലും തന്റെ സര്‍ഗവൈഭവത്തെ കൈവെടിയാന്‍ തയാറായില്ല. പതിനെട്ടാം വയസ്സില്‍ കലാഭവന്‍മണിയെ കണ്ടുമുട്ടി. നാട്ടില്‍ കലാഭവന്‍മണി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ച്   ജീവകാരുണ്യപ്രവര്‍ത്തനത്തിന് തുടക്കംകുറിച്ചു. പിന്നീട് കലാഭവന്‍ മണിയുമായുള്ള ആത്മബന്ധം ഈരംഗത്ത് മുതല്‍ക്കൂട്ടായി.
പ്രശസ്തരായ ചലച്ചിത്രതാരങ്ങള്‍ക്കൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിച്ചു. ചലച്ചിത്രരംഗത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. മഴവില്‍ മനോരമയിലെ കോമഡി ഫെസ്റ്റിവല്‍, ഏഷ്യാനെറ്റിലെ  കോമഡിസ്റ്റാര്‍, തുടങ്ങിയ പ്രോഗ്രാമുകളില്‍ പരിപാടികള്‍ അവതരിപ്പിച്ച് പ്രേക്ഷക കൈയടിനേടി. കൈരളി ടി.വി.യിലെ കലാഭവന്‍ മണിയോടൊത്തുള്ള 'മണിമേളം' എന്ന  പരിപാടി ഏറെ ശ്രദ്ധേയമായിരുന്നു. ചലച്ചിത്ര രംഗത്തുനിന്നും അവസരങ്ങള്‍ പ്രശാന്തിനെ തേടിയെത്തി. വിദേശരാജ്യങ്ങളില്‍ നിരവധി പ്രോഗ്രാമുകള്‍  അവതരിപ്പിക്കുവാനും അവസരം ലഭിച്ചിട്ടുണ്ട്. കലാഭവന്‍മണിയുടെ പ്രോത്സാഹനമാണ് തനിക്ക് കൂടുതല്‍ പ്രചോദനമായതെന്ന് പ്രശാന്ത് പറയുന്നു. ഭാര്യ: പ്രിയങ്ക. മകള്‍: ചിന്മയ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവംബർ 27മുതൽ റിയാദ് മെട്രോയുടെ പ്രവർത്തനങ്ങൾ  ഭാഗികമായി ആരംഭിക്കുമെന്ന് സൂചന

Saudi-arabia
  •  18 days ago
No Image

തിരുവനന്തപുരത്ത് ഒന്നര കിലോ ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ പിടിയിൽ

Kerala
  •  18 days ago
No Image

നവംബർ 24 ന് ദുബൈ മെട്രോ സേവനങ്ങൾ പുലർച്ചെ 3 മണി മുതൽ ആരംഭിക്കും; RTA

uae
  •  18 days ago
No Image

ഗുരുതര നിയമ ലംഘനങ്ങൾ; റിയാദിൽ ഒമ്പത് സ്ഥാപനങ്ങൾ അടച്ചുപൂട്ടി 

Saudi-arabia
  •  18 days ago
No Image

തകർത്തടിച്ച് ക്യാപ്റ്റന്‍ സഞ്ജു; കിടിലൻ ജയവുമായി കേരളം

Cricket
  •  18 days ago
No Image

കോട്ടയത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  18 days ago
No Image

കോഴിക്കോട് മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  18 days ago
No Image

യുഎഇ ദേശീയദിനം പ്രമാണിച്ച് സൗജന്യ ഇന്റര്‍നെറ്റ് ഡാറ്റ; തട്ടിപ്പില്‍ വീഴരുതെന്ന് അധികൃതര്‍

uae
  •  18 days ago
No Image

മുനമ്പത്ത് നിന്ന് ആരെയും കുടിയിറക്കില്ല; പ്രശ്‌നങ്ങള്‍ മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

Kerala
  •  18 days ago
No Image

യുഎഇയിലേക്കുള്ള ചെക്ക് ഇന്‍ ബാഗേജുകളില്‍ നിയന്ത്രണം; മുളക് അച്ചാറും, കൊപ്രയും, നെയ്യും പാടില്ല 

uae
  •  18 days ago