HOME
DETAILS
MAL
ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരേ ബോംബേറ്
backup
October 12 2016 | 02:10 AM
കൂത്തുപറമ്പ്: സി.പി.എം പ്രവര്ത്തകന് കൊല്ലപ്പെട്ട പാതിരയാട് വീണ്ടും അക്രമം. ലെനിന് സെന്ററിനു സമീപമുള്ള ബി.ജെ. പി പ്രവര്ത്തകന് കേളോത്ത് പവിത്രന്റെ വീട് ഇന്നലെ രാത്രി 10.45ഓടെ ഒരുസംഘം ആളുകള്‍ ബോംബെറിഞ്ഞു തകര്‍ത്തു. വീടിന്റെ ജനല്‍ചില്ലുകള്‍, വാതിലുകള്‍ എന്നിവ ഭാഗികമായി തകര്‍ന്നു. ആയുധങ്ങളുമായെത്തിയവര്‍ വീടിനു നേരെ ബോംബെറിയുകയായിരുന്നു. കൂത്തുപറമ്പ് പൊലിസ് സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."