ആര്‍.എസ്.എസിന്റെ ആക്രമണങ്ങള്‍ക്ക് കേന്ദ്രസഹായം: പിണറായി വിജയന്‍
ആലപ്പുഴ: കേരളസംസ്‌കാരത്തെ തകര്‍ക്കാനാണ് ആര്‍.എസ്.എസ് ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍.എസ്.എസിന്റെ രക്തദാഹം അവസാനിക്കുന്നില്ലെന്നും കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയോടെ ആര്‍.എസ്.എസിന്റെ ആക്രമണം വര്‍ധിക്കുകയാണെന്നു അദ്ദേഹം കുറ്റപ്പെടുത്തി. നാട്ടില്‍ സമാധാനം ഉണ്ടാകരുതെന്നാണ് ആര്‍.എസ്.എസ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.പള്ളിപ്പുറത്ത് ആര്‍.എസ്.എസ് ആക്രമണത്തില്‍ മരിച്ച സി.പി.എം പ്രവര്‍ത്തകന്‍ ഷിബുവിന്റെ കുടുംബത്തിനായി നിര്‍മിച്ച വീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാടിനെ പഴയ ഇരുണ്ട കാലത്തിലേക്ക് കൊണ്ടുപോകാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്. അവര്‍ കൊലപാതകം നടത്തുകയും കള്ളപ്രചാരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുന്നു. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും കേന്ദ്ര നേതാക്കള്‍ ഇതിനൊക്കെ പ്രോത്സാഹനം നല്‍കുകയാണ്. ആര്‍.എസ്.എസ് മുന്നോട്ടുവയ്ക്കുന്ന സംസ്‌കാരമല്ല ഈ നാടിനുള്ളത്. ജാതി വിദ്വേഷവും മതവൈരവുമില്ലാത്ത നാടായി നമ്മുടെ നാടിനെ മാറ്റിയത് ശക്തമായ ഇടതുപക്ഷ മനസ്സാണ്. ഇതിനെ അട്ടിമറിക്കാനാണ് ആര്‍.എസ്.എസ് ശ്രമിക്കുന്നത്.
ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരുപോലെ സി.പി.എമ്മിനെയാണ് ലക്ഷ്യംവെക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."