ചൈനയെ ഉപേക്ഷിക്കാന്‍ ഇന്ത്യയ്ക്ക് കഴിയുമോ..
ആഭ്യന്തര ഉല്‍പ്പാദനമേഖല ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി മെയ്ക്ക് ഇന്‍ ഇന്ത്യ എന്ന പദ്ധതി കൊണ്ടുവരുന്നത്. തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സമ്പദ്‌വ്യവസ്ഥയെ പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്താനുള്ള പദ്ധതിയാണ് മെയ്ക്ക് ഇന്‍ ഇന്ത്യ. ഇതിനായി ആഭ്യന്തരവിപണിയെ ഉയര്‍ത്തേണ്ടത് ആവശ്യമാണ്.
മെയ്ക്ക് ഇന്‍ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നതിനു വേണ്ടി ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ഉപേക്ഷിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഇതിനായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ക്യാംപയിനുകള്‍ സംഘടിപ്പിക്കുന്നു. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കുകയും അതിലൂടെ അഭ്യന്തര ഉല്‍പ്പന്നങ്ങള്‍ വാങ്ങുക വഴി രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ഉയരുമെന്ന് രാഷ്ട്രീയനേതാക്കള്‍ പറയുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്നു.
ജെ.എന്‍.യു നേതാവായ ശരദ്‌യാദവ്, ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്, അസം ഫിനാന്‍സ് മിനിസ്റ്റര്‍ ഹിമന്ത ബിശ്വ ശര്‍മ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം തന്നെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ഉപേക്ഷിക്കാന്‍ ആഹ്വനം ചെയ്തു.
നമ്മുടെ രാജ്യത്തെ വിപണിയെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കീഴടക്കി കഴിഞ്ഞിരിക്കുന്നു. ഇനിയും നമ്മള്‍ അഭ്യന്തര ഉല്‍പ്പന്നങ്ങളെ പ്രോല്‍സാഹിപ്പിച്ചില്ലെങ്കില്‍ അത് ആഭ്യന്തരവിപണിയുടെ നാശത്തിലേക്കായിരിക്കും പോവുകയെന്ന് ശരദ് യാദവ് പറഞ്ഞു. യാദവിന്റെ ഈ വാക്കുകള്‍ നമ്മുടെ വിപണിയില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കുള്ള മേധാവിത്വത്തെ ബോധ്യപ്പെടുത്തുന്നതാണ്.
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പൂര്‍ണമായും ബോയ്‌ക്കോട്ട് ചെയ്യാന്‍ കഴിയുമോ? അത് നമ്മുടെ വിപണിയെ ബാധിക്കുന്നത് പ്രതികൂലമായിട്ടോ അതോ അനുകൂലമായിട്ടോ?
ചൈനീസ് ഉല്‍പ്പന്നങ്ങള്‍ ബോയ്‌ക്കോട്ട് ചെയ്യുന്നത് നമ്മുടെ വിപണിയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണിയാണ് ഇന്ത്യ. ഈ വിപണിയിലെ കച്ചവടക്കാരില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് ചൈന. ഓരോ വര്‍ഷവും ചൈന ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ പത്ത് ശതമാനം വര്‍ധനവാണ് ഉണ്ടാകുന്നത്.
ചൈനയില്‍ നിന്ന് ഇന്ത്യ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഏകദേശം 25-32 ലക്ഷം കോടിയുടെ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തിരിക്കുന്നത്. അതില്‍ വ്യാവസായികാവശ്യങ്ങള്‍ക്കായ അസംസ്‌കൃത വസ്തുക്കള്‍, സെല്‍ഫോണ്‍സ്, ലാപ്‌ടോപ്‌സ്, സോളാര്‍സെല്‍സ്, കമ്മ്യൂണിക്കേഷന്‍സ് എക്യുപ്‌മെന്റ്‌സ്, വളങ്ങള്‍, നിരവധി ജീവന്‍രക്ഷാ മരുന്നുകള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, എല്‍.സി.ഡി, എല്‍.ഇ.ഡി ഡിസ്‌പ്ലേകള്‍ തുടങ്ങി വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങളാണ് ഇന്ത്യ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്നും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന കണക്കുകള്‍ തിരിച്ച്
ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ കണക്കുകളുമായി താരതമ്യപ്പെടുത്തിയാല്‍ തുലോംതുച്ഛമാണ്. കോട്ടണ്‍, കോപ്പര്‍, പെട്രോളിയം, വ്യവസായികാവശ്യത്തിനുള്ള മെഷിനറികള്‍ തുടങ്ങിയവയാണ് ഇന്ത്യയില്‍ നിന്ന് പ്രധാനമായും ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന വസ്തുക്കള്‍. 2011-12 ല്‍ ഏകദേശം 86000 കോടി രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തു. എന്നാല്‍, ഇത് 2015-2016ല്‍ എത്തിയപ്പോള്‍ 58,000 കോടിയായി കുറഞ്ഞു.
രണ്ടു കണക്കുകളും താരതമ്യപ്പെടുത്തിയാല്‍ ഓരോ വര്‍ഷാവര്‍ഷം ചൈനയുടെ കണക്ക് വര്‍ധിക്കുമ്പോള്‍ ഇന്ത്യയുടെ കണക്ക് താഴേക്കാണ് പോകുന്നത്. ചൈന ഇന്ത്യന്‍ വിപണിയിലേക്ക് ഇറക്കുന്നത് ഒരു മനുഷ്യായുസ്സിന് ആവശ്യമായ വസ്തുക്കളാണ്. കുറഞ്ഞ വിലയില്‍ തങ്ങള്‍ക്കു വേണ്ട ഉല്‍പ്പന്നങ്ങള്‍ ലഭിക്കുമ്പോള്‍ ജനങ്ങള്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങള്‍ക്ക് പിറകേ പോകുന്നത് നിര്‍ത്തുന്നു. പ്രത്യേകിച്ച് ഇന്ത്യയിലെ ബഹുഭൂരിഭാഗം ജനങ്ങളും മധ്യവര്‍ഗങ്ങളാകുമ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."