HOME
DETAILS
MAL
ബന്ധുനിയമനങ്ങളില്‍ മാനദണ്ഡം കൊണ്ടുവരാന്‍ മന്ത്രിസഭാ തീരുമാനം
backup
October 13 2016 | 05:10 AM
തിരുവനന്തപുരം: ഇ.പി ജയരാജന്റെ ബന്ധുനിയമനം വിവാദമായ പശ്ചാത്തലത്തില്‍ നിയമനങ്ങളില്‍ മാനദണ്ഡം കൊണ്ടുവരാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിയമനവിവാദങ്ങളില്‍ സര്‍ക്കാരിന്റെ ഇനിയുള്ള നാളുകളില്‍ ഇത്തരം വിവാദങ്ങള്‍ വരാതിരിക്കാന്‍ മാനദണ്ഡങ്ങള്‍ ശക്തമാക്കാനാണ് തീരുമാനം.
ബന്ധുക്കളെ നിയമിക്കാതിരിക്കാനും ഓരോ നിയമനത്തിനും വിജിലന്‍സിന്റെ ക്ലിയറന്‍സ് കിട്ടിയിരിക്കണമെന്നത് നിര്‍ബന്ധമാക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൂടാതെ ബന്ധുനിയമനത്തിനെതിരേ നിയമനിര്‍മാണം നടത്താനും ഇതിനായി ഒരു ബോര്‍ഡിനെ നിയോഗിക്കാനും തീരുമാനിച്ചു.
ബന്ധുനിയമന വിവാദത്തില്‍ ഇ.പി ജയരാജനെതിരേ കേസെടുക്കാമെന്ന് വിജിലന്‍സിന് നിയമോപദേശം ലഭിച്ച ശേഷമാണ് മന്ത്രിസഭയുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."