HOME
DETAILS
MAL
ആഗോള താപനം അപകടകരമായ അവസ്ഥയിലെത്തുമെന്ന് പഠനം
backup
October 13 2016 | 06:10 AM
വിചാരിച്ചതിനേക്കാളും ഉയര്‍ന്ന ആഗോള താപനം സഹിക്കേണ്ടി വരുമെന്ന് ആസ്‌ത്രേലിയന്‍ പഠന സംഘം. ക്വീന്‍സ് ലാന്റ് യൂനിവേഴ്‌സിറ്റിയിലെയും ഗ്രിഫിത്ത് യൂനിവേഴ്‌സിറ്റിയിലെയും ഗവേഷകര്‍ കണ്ടുപിടിച്ച ഗ്ലോബല്‍ എനര്‍ജി ട്രാക്കറാണ് ഞെട്ടിപ്പിക്കുന്ന പുതിയ കണക്ക് പറയുന്നത്.
2020 ഓടെ ആഗോള താപനത്തിന്റെ തോത് ഇപ്പോഴുള്ളതിനേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നാണ് പ്രവചനം. 2030 ഓടെ 2.0 ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നും പഠനത്തില്‍ പറയുന്നു. പഠനം പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2016 മുതല്‍ 2035 വരെയുള്ള കാലയളവില്‍ ആഗോളതാപനത്തിന്റെ തോത് 0.3 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 0.7 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുമെന്നായിരുന്നു 2014 ല്‍ അന്താരാഷ്ട്ര പാനല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."