പെരുവഴിയില്‍ ഇറക്കിവിട്ട വൃദ്ധക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ അഭയമായി
കോങ്ങാട്: വീടും ഭൂമിയും തട്ടിയെടുത്ത് ബന്ധുക്കള്‍ തെരുവിലേക്ക് ഇറക്കിവിട്ട 75കാരിയായ വെള്ളയ്ക്ക് ആം ആദ്മി പ്രവര്‍ത്തകര്‍ ഇടപെട്ട് അഭയമൊരുക്കി. പാലക്കാട്ടെ മലമ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന കൃപാസദനാണ് ഇനി വാര്‍ധക്യത്തിന്റെ അവശതകള്‍ പേറി നാടിന്റെ ദുഖമായി മാറിയ അമ്മക്ക് തണലാവുക. തെരുവ് ജീവിതത്തില്‍ നിന്നും രക്ഷപ്പെടുത്താന്‍ പരിചരണവും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്ന കൈകള്‍ കോങ്ങാട് ടൗണിലെ കടത്തിണ്ണയില്‍ കഴിഞ്ഞ തന്നെ തേടിവന്നപ്പോള്‍ വെള്ള മനസ്സ് നിറഞ്ഞ് കരഞ്ഞു. പിന്നെ കൈകൂപ്പി. ഇതു കണ്ട്‌നിന്നവരുടെ മനസ്സും തേങ്ങി.
വെള്ളയുടെ കരളലയിപ്പിക്കുന്ന ജീവിതത്തെക്കുറിച്ച് ഒക്ടോബര്‍ ഒന്നിന് സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുകണ്ടാണ് ആംആദ്മി പ്രവര്‍ത്തകര്‍ വെള്ളയെ തേടി കോങ്ങാട് ടൗണിലെത്തിയത്. കോങ്ങാട് വെള്ളയംതോട്ടില്‍ വെള്ളയുടെ നാലു സെന്റ് ഭൂമിയും വീടും സഹോദരിയുടെ മരുമകന്‍ വില്‍പ്പന നടത്തി കാശ് കൈക്കലാക്കുകയും തുടര്‍ന്ന് ഇവരെ തെരുവിലേക്ക് ഇറക്കിവിടുകയുമായിരുന്നു. കോങ്ങാട്ടെ പൊതുപ്രവര്‍ത്തകനും മുന്‍ പഞ്ചായത്തംഗവുമായ കെ.വി മണിയന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ച് പൊലിസില്‍ പരാതി നല്‍കിയെങ്കിലും തെരുവില്‍ കഴിയാന്‍ തന്നെയായിരുന്നു വെള്ളയുടെ വിധി.
പരിസരത്തെ കടയുടമകളുടെ നല്ല മനസ്സില്‍ അവര്‍ കടത്തിണ്ണകളില്‍ കഴിച്ചുകൂട്ടി. രാത്രി അവിടെ അന്തിയുറങ്ങി. പകല്‍ വ്യാപാരികള്‍ കടകള്‍ തുറക്കുമ്പോള്‍ തെരുവില്‍ അലഞ്ഞുതിരിഞ്ഞു. ഇക്കാര്യങ്ങള്‍ അറിഞ്ഞതോടെയാണ് ആം ആദ്മി പ്രവര്‍ത്തകരായ കാര്‍ത്തികേയനും മുഹമ്മദ് പാറശേരിയും ചന്ദ്രനും ഉള്‍പ്പെടെയുള്ളവര്‍ വെള്ളയെ തേടിയെത്തിയത്. തുടര്‍ന്ന് സമീപവാസികളുടെയും പൊലിസിന്റെയും സഹായത്തോടെ ഇവരെ കൃപാ സദനിലേക്ക് മാറ്റാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുകയായിരുന്നു. വിവരം പറഞ്ഞതോടെ സദനം ഡയരക്ടര്‍ ഫാദര്‍ ജോണ്‍ മരിയ വിയാനിയും പൂര്‍ണ്ണമായ പിന്തുണ നല്‍കി. വൈകീട്ടോടെ സദനില്‍ എത്തിയ വെള്ള തന്നെ അലട്ടുന്ന അസുഖങ്ങള്‍ മാറ്റിത്തരാന്‍ സഹായിക്കണം എന്നായിരുന്നു ആവശ്യപ്പെട്ടത്. സദനിലെ ഡോക്ടര്‍മാര്‍ അത് പരിഹരിക്കും എന്ന് ഫാദര്‍ ഉറപ്പ് നല്‍കിയപ്പോള്‍ വെള്ളയുടെ കണ്ണുകളില്‍ സന്തോഷത്തിന്റെ തിളക്കം. ങ്ങള്‍ക്ക് ശേഷം ആ അമ്മ ഇന്നലെ കൊതുകും തണുപ്പും അലട്ടാതെ സുഖമായി ഉറങ്ങി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."