ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിന്റെ നവീകരണത്തിനായി 1.35 കോടി രൂപയുടെ പദ്ധതി
ഫറോക്ക്: ബേപ്പൂരില്‍ ഫിഷിങ് ഹാര്‍ബര്‍ നവീകരണത്തിനായി പുതിയ പദ്ധതി തയാറാകുന്നു. ബോട്ടുകള്‍ തുറമുഖത്ത് നിര്‍ത്തിയിടുന്നതിനായി പുതുതായി 50മീറ്റര്‍ വാര്‍ഫ് നിര്‍മിക്കാനാണ് പദ്ധതി. ഇതിനായി 1.35 കോടി രൂപയുടെ പദ്ധതി ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വകുപ്പ് തയാറാക്കിയിരിക്കുന്നത്.
നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നൂറുണക്കിനു യന്ത്രവല്‍കൃത വള്ളങ്ങളും ബോട്ടുകളുമാണ് ബേപ്പൂര്‍ ഹാര്‍ബര്‍ കേന്ദ്രീകരിച്ചു മത്സ്യബന്ധനത്തിലേര്‍പ്പെടുന്നത്. കേവലം 300 മീറ്റര്‍ നീളമാണ് നിലവിലെ വാര്‍ഫിനുളളത്. ഇവിടെ ബോട്ടുകള്‍ക്ക് തമ്പടിക്കാന്‍ അസൗകര്യമുളളതിനാല്‍ വാര്‍ഫിന്റെ പുറത്തും പരിസരങ്ങളിലുമായാണ് ബോട്ടുകള്‍ നിര്‍ത്തിയിടുന്നത്. വളളങ്ങള്‍ക്ക് നിര്‍ത്തിയിടാന്‍ തുറമുഖത്ത് സ്ഥലമില്ലാത്തതിനാല്‍ ചാലിയം കേന്ദ്രീകരിച്ചാണ് മീന്‍പിടുത്തം നടത്തുന്നത്. കയറ്റുമതിക്കാര്‍ക്കായി സജ്ജമാക്കിയിട്ടുളള പുതിയ വാര്‍ഫിനു വടക്കു വശത്തു ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂള്‍ ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ താഴ്ഭാഗത്തായാണ് പുതിയ വാര്‍ഫ് നിര്‍മിക്കുന്നത്. പദ്ധതിക്കു നബാര്‍ഡിന്റെ അംഗീകാരമായാല്‍ വൈകാതെ നിര്‍മാണം ആരംഭിക്കുമെന്നു അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.മോഹനകൃഷ്ണന്‍ പറഞ്ഞു. നിര്‍മാണം പൂര്‍ത്തിയായാല്‍ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്ക് അനായാസം മത്സ്യമിറക്കുന്നതിനായി നിര്‍ത്തിയിടുന്നതിനും സൗകര്യമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."