HOME
DETAILS
MAL
വളപട്ടണം പാലം: മറുഭാഗത്തെ ജോലികള്‍ ഇന്നു തുടങ്ങും
backup
October 14 2016 | 03:10 AM
പാപ്പിനിശ്ശേരി: വളപട്ടണം പാലത്തില്‍ ഒരുഭാഗത്തെ അറ്റക്കുറ്റപ്പണികള്‍ പൂര്‍ത്തിയായതോടെ മറുവശത്തെ ജോലികള്‍ ഇന്നുമുതല്‍ ആരംഭിക്കും. ഇതു പൂര്‍ത്തിയാകുന്നതോടെ ടാറിങ്ങിനു മുമ്പ് പാലത്തിനു മുകളിലെ ഇരുഭാഗത്തെയും പ്രധാന ജോലികള്‍ അവസാനിക്കും.
മറുവശത്ത് പൂര്‍ത്തിയാക്കിയ 15 എക്സ്പാന്ഷന് ജോയിന്റുകളുടെ ബാക്കിയുളള ജോലികളാണ് ഇപ്പോള്‍ തുടങ്ങുന്നത്. പഴയ ജോയിന്റുകള്ക്കിടയിലെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍, കമ്പികള്‍ എന്നിവ എടുത്തുമാറ്റി പുതിയത് നിര്‍മിക്കും.
ഇതിന്റെ ജോലികള്‍ തുടങ്ങുന്നതിനുവേണ്ടി ഇപ്പോള്‍ പ്രവൃത്തി കഴിഞ്ഞ ഭാഗത്തുകൂടി വാഹനങ്ങള്‍ കടത്തിവിടുന്നതിന് സൗകര്യമൊരുക്കും. ഒരു ഭാഗത്തെ കേടുവന്ന സ്ലാബുകളുടെയും എക്സ്പാന്ഷന് ജോയിന്റുകളുടെയും കോണ്‍ക്രീറ്റ് ജോലികള്‍ കഴിഞ്ഞയാഴ്ച അവസാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."