HOME
DETAILS

ഹര്‍ത്താലിനിടെ ഒറ്റപ്പെട്ട അക്രമം

  
backup
October 14 2016 | 03:10 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%86

തലശ്ശേരിയില്‍ സി.പി.എം, സി.പി.ഐ ഓഫിസുകള്‍ ആക്രമിച്ചു
ധര്‍മടത്ത് കട തകര്‍ത്തു, ക്ലബിനു തീയിട്ടു
പിണറായിയില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല


കണ്ണൂര്‍: പിണറായിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ജില്ലയില്‍ ഒറ്റപ്പെട്ട അക്രമം. പൊലിസ് വാഹനത്തില്‍ വീടുകളില്‍ എത്തിച്ചതു കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ യാത്രക്കാര്‍ക്ക് ആശ്വാസമായി. കണ്ണൂരിലും ജില്ലയിലെ മറ്റു നഗരങ്ങളിലും കടകമ്പോളങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ പോലും അവൂര്‍വമായി മാത്രമേ നിരത്തിലിറങ്ങിയുള്ളൂ. കൂത്തുപറമ്പ്, തലശ്ശേരി, കൊളശ്ശേരി, പിണറായി, ധര്‍മ്മടം, കതിരൂര്‍, പാനൂര്‍ മേഖലകളില്‍ പ്രത്യേക പൊലിസ് സന്നാഹം ഒരുക്കിയിരുന്നു.
കൂത്തുപറമ്പ് പാതിരിയാടിനടുത്ത് ശങ്കരനല്ലൂരില്‍ സി.പി.എം നേതാവിന്റെ വീടിനു നേരെ ഹര്‍ത്താല്‍ദിനം അക്രമമുണ്ടായി. ശങ്കരനല്ലൂര്‍ നോര്‍ത്ത് ബ്രാഞ്ച് സെക്രട്ടറി സി.കെ ചന്ദ്രന്റെ വീടിനുനേരേയാണ്  ഇന്നലെ പുലര്‍ച്ചെ 1.30ഓടെ അക്രമം ഉണ്ടായത്. ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ത്ത സംഘം മുന്‍വാതില്‍ തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ചെങ്കിലും വീട്ടുകാര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്നു സി.പി.എം ആരോപിച്ചു.
ഇന്നലെ രാവിലെ പതിനൊന്നോടെ തലശ്ശേരി പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ സി.പി.ഐ ഓഫിസായ എന്‍.ഇ ബാലറാം മന്ദിരത്തിനു നേരെ ഒരുസംഘം കല്ലെറിഞ്ഞു. കെട്ടിടത്തിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നു. ഓഫിസ് മുറ്റത്ത് നാട്ടിയ കൊടിമരവും ഹര്‍ത്താലനുകൂലികള്‍ നശിപ്പിച്ചു. ഓഫിസിനു താഴെനിലയില്‍ പ്രവര്‍ത്തിക്കുന്ന ജയഭാരതി ബേക്കറിയുടെ ബോര്‍ഡ് തകര്‍ന്നു. ചരക്കുമായി പോവുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിക്കു നേരേ സെയ്ദാര്‍പള്ളിക്കു സമീപം കല്ലേറുണ്ടായി. സി.പി.എം സെയ്ദാര്‍പള്ളി ബ്രാഞ്ച് കമ്മറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന ടി.സി ഉമ്മര്‍ സ്മരാക മന്ദിരത്തിന് നേരെ വൈകുന്നേരം മൂന്നരയോടെ ബോംബേറുണ്ടായി. ലൈന്‍ മുറിയുടെ ഒരു മുറിയില്‍ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടത്തിനു നേരേയാണ് നാടന്‍ ബോംബെറിഞ്ഞത്. ബോംബ് തൊട്ടടുത്ത മുറിയിലെ ചുവരില്‍ തട്ടി പൊട്ടുകയായിരുന്നു. ബി.ജെ.പി പ്രവര്‍ത്തകരാണു പിന്നിലെന്നു സി.പി.എം ആരോപിച്ചു. സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി.
ബ്രണ്ണന്‍ കോളജ് ഗ്രൗണ്ടിനു സമീപം സി.പി.എം പ്രവര്‍ത്തകന്റെ ചായക്കട തകര്‍ക്കുകയും ബി.ജെ.പി നിയന്ത്രണത്തിലുള്ള ക്ലബിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ തീയിട്ടു നശിപ്പിക്കുകയും ചെയ്തു. മാത്താന്‍ ബാലകൃഷ്ണന്റെ വീട്ടുവളപ്പില്‍ നിര്‍മിച്ച ചായക്കടയാണു ഇന്നലെ പുലര്‍ച്ചെ തകര്‍ത്തത്. സമീപത്തെ ബി.ജെ.പി നിയന്ത്രണത്തിലുള്ള ശ്രീനാരായണ ക്ലബിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ പുറത്തുവലിച്ചിട്ട് തീയിട്ട് നശിപ്പിച്ചു. മേശ, കസേര ഉള്‍പ്പെടെയുള്ള ഫര്‍ണിച്ചറുകള്‍ ക്ലബിനകത്തു നിന്ന്    പുറത്തേക്കു വലിച്ചെറിഞ്ഞ ശേഷം തീയിടുകയായിരുന്നു.
മട്ടന്നൂര്‍ ചാവശ്ശേരിയില്‍ ഹര്‍ത്താലനുകൂലികള്‍ ഗുഡ്‌സ് ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു. രമിത്തിന്റെ മൃതദേഹവും വഹിച്ചുള്ള ആംബുലന്‍സ് വരുന്നതിനിടെയായിരുന്നു സംഭവം. ഇതിനിടയിലൂടെ ഗുഡ്‌സ് ഓടിച്ചു പോകാനുള്ള നീക്കമാണ് ഒരു വിഭാഗത്തിനെ പ്രകോപിതരാക്കിയതെന്നു പറയുന്നു. ഇരിട്ടിയില്‍ നിന്നു കണ്ണൂരിലേക്കു മത്സ്യമെടുക്കാന്‍ പോകുകയായിരുന്നു ഓട്ടോ.
തളിപ്പറമ്പില്‍ ഏതാനും തട്ടുകടകള്‍ പ്രവര്‍ത്തിച്ചത് ജനങ്ങള്‍ക്ക് ആശ്വാസമായി. രാവിലെ പതിനൊന്നോടെ ദീര്‍ഘദൂര ലോറികളെല്ലാം ഹര്‍ത്താലനുകൂലികള്‍ പൂക്കോത്ത് നടയില്‍ തടഞ്ഞുവെച്ചു. പൊലിസ് സ്ഥലത്തെത്തിയെങ്കിലും ലോറികള്‍ കടന്നുപോകാന്‍ അനുവദിക്കില്ലെന്ന് പ്രവര്‍ത്തകര്‍ കര്‍ശനമായി പറഞ്ഞതോടെ ആറു മണി വരെ വാഹനങ്ങള്‍ നിര്‍ത്തിയിടാന്‍ പൊലിസ് ഉപദേശിക്കുകയായിരുന്നു. അന്‍പതോളം ദീര്‍ഘദൂര ലോറികളാണ് തളിപ്പറമ്പ് മുതല്‍ തൃച്ചംബരം വരെ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടത്. എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതറിഞ്ഞതോടെ കൂടുതല്‍ പൊലിസിനെ തളിപ്പറമ്പ് ടൗണിലും മന്നയിലും നിയോഗിച്ചിരുന്നു.
കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രമിത്ത് വെട്ടേറ്റുമരിച്ച പിണറായിയില്‍ ഹര്‍ത്താല്‍ ബാധിച്ചില്ല. ഇന്നലെ രാവിലെ മുതല്‍ ഇവിടെ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചു. നേരത്തെ അടച്ച കടകള്‍ സി.പി.എം പ്രവര്‍ത്തകരെത്തി തുറപ്പിച്ചു. തൊട്ടടുത്ത പെരളശേരിയിലും ഹര്‍ത്താല്‍ ബാധിച്ചില്ല. എടക്കാട് ടൗണില്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ബോംബേറിനെ തുടര്‍ന്ന് തുറന്നകടകള്‍ അടച്ചു. ചക്കരക്കല്‍, പാനൂര്‍, കൂത്തുപറമ്പ് തുടങ്ങി സ്ഥലങ്ങളില്‍ വന്‍ പൊലിസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു.
കൊതിതീരാതെ ഹര്‍ത്താല്‍പൂതി;
നവമാധ്യമങ്ങളില്‍ വ്യാജപ്രചരണം
മയ്യില്‍:  ഒരാഴ്ചയ്ക്കിടെ രണ്ടു ഹര്‍ത്താല്‍ നടന്ന കണ്ണൂരില്‍ വീണ്ടുമൊരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചെന്നു വ്യാജപ്രചരണം. നവമാധ്യമങ്ങളിലാണ്കണ്ണൂര്‍സിറ്റിയില്‍ നടന്ന കൊലപാതകത്തിന്റെ മറവില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചെന്ന പ്രചരണം വ്യാപകമായത്. ഇതിന്റെ നിജസ്ഥിതിയറിയാന്‍ ഇന്നലെ രാത്രി പത്രമോഫിസുകളില്‍ വിളിയോടുവിളിയായിരുന്നു. കണ്ണൂര്‍ സിറ്റിയില്‍ വ്യക്തിവൈരാഗ്യം കാരണം നടന്ന കൊല രാഷ്ട്രീയവത്കരിച്ചാണ് ഹര്‍ത്താല്‍സ്‌നേഹികള്‍ സ്വയം ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. എന്നാല്‍ സംഭവത്തില്‍ രാഷ്ട്രീയമില്ലെന്ന വിവരവുമായി പൊലിസ് രംഗത്തെത്തിയതോടെ ഇതു പൊളിഞ്ഞു.
 കൂത്തുപറമ്പ് വേങ്ങാട് സി.പി.എം പ്രവര്‍ത്തകന്‍ മേലെവീട്ടില്‍ പ്രമോദ്(28) വെട്ടേറ്റുമരിച്ചുവെന്നായിരുന്നു മറ്റൊരു വ്യാജവാര്‍ത്ത. കഴിഞ്ഞ ദിവസം രാത്രി പ്രചരിച്ച വാര്‍ത്തയെ പിന്‍തുടര്‍ന്ന് ഒരു പ്രമുഖമലയാളം ചാനലില്‍ ഫ്‌ളാഷ് ന്യൂസും വന്നു. കൂടുതല്‍ അന്വേഷണത്തില്‍ വാര്‍ത്ത തെറ്റാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് ചാനല്‍ ഉടന്‍ തന്നെ വാര്‍ത്ത പിന്‍വലിച്ചു. ഇന്നലെ ഉച്ച മുതല്‍ സമാനമായ മറ്റൊരു വാര്‍ത്തയും പ്രചരിച്ചു. രക്തചൊരിച്ചില്‍ നിര്‍ത്താതെ കണ്ണൂര്‍ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയില്‍ കണ്ണാടിപ്പറമ്പ് ചേലേരി ദാലില്‍ സി.പി.എം പ്രവര്‍ത്തകന്‍ സമദിന് (25) വെട്ടേറ്റുവെന്നു പറയുന്നു. പ്രധാനമായും വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. വ്യാജവാര്‍ത്തയുടെ ഉറവിടം തേടിപൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചില വാട്‌സ് ആപ് ഗ്രൂപ്പുകള്‍ പൊലിസ് നിരീക്ഷണത്തിലുമാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  16 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  16 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  16 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  16 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  16 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  16 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  16 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  16 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  16 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  16 days ago