HOME
DETAILS
MAL
ബ്രിക്‌സ് സമ്മേളനത്തില്‍ ഇന്ത്യയും റഷ്യയും 39000 കോടിയുടെ ആയുധക്കരാറില്‍ ഒപ്പുവെക്കും
backup
October 14 2016 | 03:10 AM
ന്യൂഡല്‍ഹി: ഇന്ത്യയും റഷ്യയും തമ്മില്‍ അഞ്ച് ബില്യന്‍ ഡോളറിന്റെ ആയുധക്കരാര്‍ ഒപ്പിടും. റഷ്യയില്‍ നിന്നും എസ് 400 ഭൂതല ആകാശ മിസൈല്‍ വാങ്ങാനാണ് കരാര്‍.
ബ്രിക്‌സ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വഌദ്മിര്‍ പുടിനും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഈ അവസരത്തില്‍ കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.
റഷ്യയില്‍ നിന്നും എസ് 400 മിസൈലുകള്‍ വാങ്ങാന്‍ കഴിഞ്ഞ ഡിസംബറിലാണ് പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയത്. ഇത്തരത്തിലുള്ള അഞ്ച് മിസൈലുകളാണ് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഗോവയിലാണ് എട്ടാമത് ബ്രിക്‌സ് സമ്മേളനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."