ഇ.പി ജയരാജന്‍ രാജിവെക്കുന്നത് നില്‍ക്കക്കള്ളിയില്ലാതെയെന്ന് ബല്‍റാം
ആനക്കര: ഇ.പി ജയരാജന്‍ രാജിവെക്കുന്നത് നില്‍ക്കക്കള്ളിയില്ലാതെ അപമാനിതനായിത്തന്നെ വി.ടി.ബല്‍റാമിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്. എല്‍.ഡി.എഫിന്റെ കാലത്ത് മാത്രമല്ല അച്ചുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്തെയും കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്തെയും അനര്‍ഹനിയമനങ്ങളെ കുറിച്ചും അന്വേഷണം നടത്തം വി.ടി.ബല്‍റാമിന്റെ പോസ്റ്റ്. വെളളിയാഴ്ച്ച വൈകീട്ട് 7.19 ന് ഇട്ട പോസ്റ്റിന് 36 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആയിരത്തോളം ലൈക്കുകളാണ് കിട്ടിയത്. ഇപ്പോള്‍ രാജിലെത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിക്കോ പാര്‍ട്ടിക്കോ അഭിമാനിക്കത്തക്കതായി ഒന്നുമില്ല. സൈബര്‍ സഖാക്കള്‍ പിണറായിക്ക് വേണ്ടി എന്തൊക്കെ ഹലേലൂയ പാടിയാലും സ്വജനപക്ഷപാതം എന്ന അഴിമതി ചെയ്യുന്നതിനിടെ കയ്യോടെ പിടിക്കപ്പെട്ടതിനാലാണ് അധികാരമേറ്റ് ചുരുങ്ങിയ കാലത്തിനുള്ളില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും മന്ത്രിസഭയിലെ രണ്ടാമനുമായ ജയരാജന് പുറത്തേക്ക് പോകേണ്ടി വരുന്നത്.
പ്രതിപക്ഷവും മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഈ വിഷയം ശക്തമായി ഏറ്റെടുത്തപ്പോള്‍ യു.ഡി.എഫ് കാലത്തെ ബന്ധുനിയമനങ്ങളുടെ ലിസ്റ്റ് തപ്പിയെടുക്കുന്ന തിരക്കിലായിരുന്നു സൈബര്‍ സഖാക്കള്‍. എന്നാല്‍ ബന്ധുവാണെന്നത് മാത്രമല്ല, നിശ്ചിത യോഗ്യത ഇല്ലാത്തവര്‍ കൂടിയാണ് ഇപ്പോള്‍ നിയമിക്കപ്പെട്ടവര്‍ എന്നതാണ് വ്യത്യാസം.
ജയരാജന്‍ നടത്തിയത് വ്യക്തിപരമായ ആശ്രിതനിയമനമായതുകൊണ്ടാണ് സി.പി.എമ്മുകാര്‍ക്കടക്കം ഇതൊരു പ്രശ്‌നമായി ഇപ്പോഴും തോന്നുന്നത്.
പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെങ്കില്‍ അതൊരു പ്രശ്‌നമാവില്ലെന്ന് മാത്രമല്ല, അതൊരു അവകാശമായിത്തന്നെയാണ് സി.പി.എമ്മടക്കം മിക്കവാറും എല്ലാ പാര്‍ട്ടിക്കാരും കരുതുന്നത്. ഈ മനോഭാവത്തെക്കൂടി മാറ്റുന്ന തരത്തിലുള്ള നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നാണ് അറിയേണ്ടതെന്നും ബല്‍റാം കുറിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."