കുട്ടികളിലെ നേത്രരോഗം: സമ്മേളനം നാളെ
കണ്ണൂര്‍: കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ ഒഫ്താല്‍മിക് സൊസൈറ്റി, തലശ്ശേരി ഐ.എം.എ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കുട്ടികളിലെ നേത്രരോഗങ്ങളെക്കുറിച്ച് സമ്മേളനം നാളെ രാവിലെ ഒന്‍പതിന് കണ്ണൂര്‍ ഹോട്ടല്‍ സെന്‍ട്രല്‍ അവന്യൂവില്‍ നടക്കും. എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ മഹാദേവന് അധ്യക്ഷനാകും. ഡോ. കൗശിക് മുരളി, ഡോ. സതീഷ് തോമസ്, എസ് ശ്വേത പ്രവീണ്‍കുമാര്‍, ഡോ. എസ് ഗോപാല്‍ പിള്ള, ഡോ. വി.എസ് പ്രകാശ്, ഡോ വി.എ ജയ്സണ്‍, ഡോ. എസ് ബിന്ദു അജിത്, ഡോ. കുനാല്കുമാര്, ഡോ. സൗമ്യ നമ്പ്യാര്‍, ഡോ. സുമ ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കുട്ടികളിലെ കാഴ്ച വൈകല്യങ്ങള്‍ കാരണമുള്ള സാമൂഹ്യ വിപത്ത്, കുട്ടികളിലെ തിമിരം, ഗ്ലോക്കോമ, കോങ്കണ്ണ്, റെറ്റിനയെ ബാധിക്കുന്ന രോഗങ്ങള്‍ എന്നിവയെക്കുറിച്ച് സമ്മേളനം ചര്‍ച്ചചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ ഡോ. ശ്രീനി എടക്ലോണ്‍, എം.ആര് രവീന്ദ്രന്, സി.കെ രണ്‍ദീപ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."