60 കോടിയുടെ തേയില കെട്ടിക്കിടക്കുന്നു; ലേലം അനിശ്ചിതത്വത്തില്‍
മട്ടാഞ്ചേരി: കൊച്ചി തുറമുഖത്തെ തേയില ലേലം അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. ആഴ്ചകളായി ലേലം ഭാഗികമായതോടെ 60 കോടിയിലേറെ രൂപയുടെ തേയിലയാണ് കൊച്ചിയില്‍ കെട്ടിക്കിടക്കുന്നത്. ടീ ബോര്‍ഡ് നടപ്പിലാക്കായ പാന്‍ ഇന്ത്യ ലേലത്തിലെ പ്രശ്നങ്ങളാണ് കൊച്ചിയിലെ ലേല പ്രവര്‍ത്തനങ്ങളെ അനിശ്ചിതത്വത്തിലാക്കിയത്. വെള്ളിയാഴ്ച നടക്കേണ്ട തേയില ലേലം നടന്നിട്ടില്ല. ചൊവ്വാഴ്ച തേയില ലേലം നടക്കുമെന്നാണ് ചുണ്ടിക്കാട്ടുന്നത്.
ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിലുള്ള ടീ ബോര്‍ഡ് അധികൃതരുടെ കാലതാമസം തേയില ലേലത്തിന് തിരിച്ചടിയായും മാറുന്നുണ്ട്. ബാങ്ക് വഴിയുള്ള പുതിയ രീതിയില്‍ വാങ്ങലുകാര്‍ക്ക് തുക നല്കിയാല് ലഭിക്കേണ്ട ഡെലിവറി നോട്ട് ലഭ്യതയുടെ അനിശ്ചിതത്വവും വില്ലനക്കാര്‍ക്ക് തുക ലഭിക്കേണ്ട പ്രതിസന്ധിയും ടീട്രേഡ് അസോസിയേഷന്റെ കീഴിലുള്ള കൊച്ചി തേയില ലേലത്തെ സങ്കീര്ണ്ണമാക്കുകയാന്നന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
ഓട്ടേറെ സങ്കീര്‍ണ്ണതകളുള്ള പുതിയ രീതി ഘട്ടം ഘട്ടമായി നടപ്പിലാക്കുകയാണ് വേണ്ടിയിരുന്നത്. ആഗസ്റ്റ് മുതല്‍ പുതിയ രീതി നടപ്പിലാക്കിയതോടെയാണ് കൊച്ചി തേയില ലേലം പ്രതിസന്ധിയിലായത്. ആഴ്ചയില്‍ 14 ലക്ഷം കിലോ തേയില ലേലത്തിലുടെ വില്പന നടക്കുന്ന കൊച്ചിയില്‍ നിലവില്‍ ശരാശരി 6-7 ലക്ഷം കിലോ മാത്രമാണ് വില്ലന നടക്കുന്നത്.പുതിയ രീതിയുടെ അപാകതകള്‍ ടീ ബോര്‍ഡ് വൃത്തങ്ങളെ അറിയിച്ചിട്ടുണ്ട്. 17 ന് നടക്കുന്ന ടീബോര്‍ഡ് യോഗത്തില്‍ വിഷയ ചര്‍ച്ചയും പ്രശ്ന പരിഹാരവും ഉണ്ടാകുമെന്ന പ്രത്യാശയിലാണ് ടീട്രേഡ് അസോസിയേഷനും തേയില വ്യാപാരികളും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."