മിന്നലാക്രമണം: സൈന്യം എം.പിമാര്‍ക്കു വിശദീകരണം നല്കി
ന്യൂഡല്‍ഹി: പാക് അതിര്‍ത്തിക്കുള്ളില്‍ കടന്നുചെന്ന് ഇന്ത്യ നടത്തിയ മിന്നലാക്രമണം (സര്‍ജിക്കല്‍ സ്ട്രൈക്ക്) സംബന്ധിച്ച് പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി സമിതി മുമ്പാകെ സൈന്യം വിശദീകരിച്ചു. കരസേനാ ഉപമേധാവി ലഫ്. ജനറല്‍ ബിപിന്‍ റാവത്താണ് ഇതു സംബന്ധിച്ച് അരമണിക്കൂറോളം സമിതിയില്‍ വിശദീകരിച്ചത്. സൈന്യത്തിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് റാവത്ത്.
ആക്രമണം സംബന്ധിച്ചു ഇതുവരെ മാധ്യമങ്ങളിലുള്‍പ്പെടെ പുറത്തുവന്ന കാര്യങ്ങളാണ് ബിപിന്‍ റാവത്ത് വിശദീകരിച്ചുകൊടുത്തതെന്നും സമിതിയിലെ അംഗങ്ങളാരും തിരിച്ചു ചോദ്യങ്ങളുന്നയിച്ചില്ലെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം സമിതിയില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ അംഗങ്ങള്‍ക്ക് അവസരം നല്‍കിയില്ലെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട്ചെയ്തു.
വളരെ രഹസ്യസ്വഭാവമുള്ള സൈനികനടപടിയായതിനാല് എല്ലാകാര്യങ്ങളും വെളിപ്പെടുത്താനാവില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്.
സമിതിയിലെ അംഗമായ മധുസൂദന്‍ മിസ്ത്രി സംശയം പ്രകടിപ്പിച്ചെങ്കിലും അതു പങ്കുവയ്ക്കാന്‍ സമിതി ചെയര്മാന് ബി.സി ഖണ്ടൂരി അനുവദിച്ചില്ലെന്നും ഇതേതുടര്‍ന്ന് യോഗത്തില്‍ ഇരുവരും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായതായും സമിതിയിലെ എന്‍.ഡി.എ അംഗം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."