HOME
DETAILS
MAL
ബന്ധുനിയമനം: മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് സുധീരന്
backup
October 14 2016 | 21:10 PM
ആലപ്പുഴ: ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മറ്റൊരു മാര്‍ഗവുമില്ലാത്തതിനാലാണ് വ്യവസായ മന്ത്രി ഇ.പി ജയരാജന് രാജിവച്ചത്.
അധികാരത്തിലെത്തി നാലുമാസം കൊണ്ടുതന്നെ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ മുഖം വികൃതമായി. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ മുഖ്യമന്ത്രിയുടെ അംഗീകാരത്തോടെയാണ് നടത്തുന്നത്. നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞില്ലെന്ന് പറയുന്നത് വിശ്വസനീയമല്ല. മന്ത്രി രാജിവച്ചെങ്കിലും യു.ഡി.എഫ് നേരത്തേ നിശ്ചയിച്ച പ്രക്ഷോഭപരിപാടികളില്‍ നിന്ന് പിന്നോട്ടുപോകില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."