പട്ടികജാതിക്കാരനായ യുവാവിനെ വെട്ടിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമമെന്ന്
കൊല്ലം: അഞ്ചല്‍ പഞ്ചായത്തില്‍ ഏറം-മൈലോട്ടുകോണത്തു ഇടുവയല്‍ വീട്ടില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട മോഹനന്റെ മകന്‍ മനോജിനെ ജാതീയമായി അപമാനിച്ച് വെട്ടിപ്പരുക്കേല്‍പ്പിക്കാന്‍ ശ്രമമെന്ന് ബി.ജെ.പി പുനലൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് എസ്. ഉമേഷ്ബാബു കൊല്ലത്തു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മനോജ് വീട്ടിലേക്കു പോകും വഴി മൈലോട്ടുകോണം ജങ്ഷനില്‍ വച്ചാണു ഇയാള്‍ക്കുനേരെ ആക്രമം ഉണ്ടായത്. തടിക്കാട് വായനശാലയ്ക്കു സമീപം മാട്ടിറച്ചിക്കട നടത്തുന്ന സി.പി.എം പ്രവര്‍ത്തകനായ സുബൈര്‍ എന്നയാളാണു തന്നെ ആക്രമിച്ചതെന്നു വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത മനോജ് പറഞ്ഞു. പാതയോരത്തെ ഇരിപ്പിടത്തില്‍ സുബൈറിനൊപ്പം ഇരുന്നുവെന്ന കാരണത്തില്‍ ജാതിപ്പേരു പറഞ്ഞു തെറിവിളിച്ച് ആക്ഷേപിക്കുകയും ദലിതരെ വാഴിക്കുന്നതുപോലെ വകവരുത്താന്‍ അറിയാമെന്നും, പ്രകോപിതനായ സുബൈര്‍ തന്റെ കടയില്‍ ഇറച്ചിവെട്ടാന്‍ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചു തന്നെ വെട്ടിപ്പരുക്കേല്‍പ്പിച്ചെന്നു മനോജ് പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയകഴിഞ്ഞു തുടര്‍ ചികിത്സയില്‍ കഴിയുന്ന മനോജ് പ്രതിക്കെതിരേ അഞ്ചല്‍ പൊലിസില്‍ പരാതി കൊടുത്തെങ്കിലും പട്ടികജാതി അതിക്രമത്തിനെതിരേയുള്ള നിയമപ്രകാരം കേസെടുക്കുവാനോ മറ്റു നിയമനടപടികള്‍ കൈക്കൊള്ളാനോ പൊലിസ് നാളിതുവരെ തയാറായിട്ടില്ല. സി.പി.എം പ്രവര്‍ത്തകനായ പ്രതിയെ കേസില്‍ നിന്നും രക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കള്‍ ഇടപെട്ടതാണു കേസ് ലഘൂകരിക്കാന്‍ കാരണമായതെന്നു വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
ദലിത് പ്രശ്‌നങ്ങളെക്കുറിച്ചു നിരന്തരം സംസാരിക്കുന്ന സി.പി.എം ദലിതുയുവാവിനെതിരേയുള്ള അക്രമത്തെ പിന്തുണയ്ക്കുന്നത് അപലപനീയമാണെന്നു പട്ടികജാതി മോര്‍ച്ച നേതാവു നെടുമ്പന ശിവന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."