രണ്ടു വര്‍ഷത്തിനകം മുട്ട ഉല്പാദനത്തില് സ്വയം പര്യാപ്തത കൈവരിക്കും: മന്ത്രി കെ. രാജു
തിരുവനന്തപുരം: സംസ്ഥാനം രണ്ടു വര്‍ഷത്തിനകം മുട്ട ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പും കരീപ്ര ഗ്രാമപഞ്ചായത്തും പൗള്‍ട്രി വികസന കോര്‍പ്പറേഷനും സംയുക്തമായി സംഘടിപ്പിച്ച ലോക മുട്ടദിനാചരണവും കെപ്കോ ആശ്രയ പദ്ധതിയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ഒരു ലക്ഷം കറവ പശുക്കളെ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ വരുത്തുന്നതിനുള്ള നടപടിയും കൊല്ലം തോട്ടപ്പാറ ഹാച്ചറി വികസനത്തിന് 5.8 കോടി രൂപയുടെ പാക്കേജും ഉടനെ അനുവദിക്കുന്നതായിരിക്കും. ഗുണനിലവാരമുള്ള മുട്ട ഉല്പാദിപ്പിക്കാന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അഡ്വ. പി. ഐഷാപോറ്റി എം.എല്‍.എ അധ്യക്ഷയായ ചടങ്ങില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജഗദമ്മ ടീച്ചര്‍ കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനം ചെയ്തു.
കെപ്കോ ആശ്രയ പദ്ധതി വിശദീകരണം എം.ഡി. ഡോ. വി. സുനില്‍ കുമാറും ആശ്രയ പദ്ധതിയുടെ കോഴിത്തീറ്റ വിതരണം കെപ്കോ ചെയര്മാന് എസ്. കുട്ടപ്പന് ചെട്ടിയാരും നിര്‍വഹിച്ചു. മൃഗസംരക്ഷണ വകുപ്പ് ഡയറക്ടര്‍ ഡോ. എന്‍.എന്‍ ശശി മുഖ്യപ്രഭാഷണം നടത്തി. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അശോകന് സ്വാഗതവും ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ബി. ബാഹുലേയന് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."